ദുബൈ: ചെങ്കടലിൽ കേബിളുകൾക്ക് തകരാർ സംഭവിച്ചത് ആഗോള ഇന്റർനെറ്റിലും വാർത്താവിനിമയത്തിലും തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്. ഹൂതികൾക്ക് ആധിപത്യമുള്ള മേഖലകളിലാണ് കേബിളുകൾക്ക് പ്രശ്നം നേരിട്ടത്.
ഗസ്സയിൽ വംശഹത്യ അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ സമ്മർദത്തിന്റെ ഭാഗമായി ഹൂതികളാണ് പിന്നിലെന്ന് സംശയമുണ്ട്. ഏഷ്യ-ആഫ്രിക്ക-യൂറോപ്-1, യൂറോപ്-ഇന്ത്യ ഗേറ്റ്‍വേ, സീകോം, ടി.ജി.എൻ-ഗൾഫ് എന്നീ കേബിളുകൾ തടസ്സം നേരിട്ടവയിൽപെടും.
ചെങ്കടൽ വഴിയുള്ള ഇന്റർനെറ്റിന്റെ 25 ശതമാനത്തെ ബാധിക്കുന്നതാണ് നടപടി. ഏഷ്യയിൽനിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള ആശയവിനിമയത്തിലെ സുപ്രധാന കണ്ണിയാണ് ചെങ്കടൽ. അടിയന്തര നടപടികൾ സ്വീകരിച്ചുതുടങ്ങിയതായി ടാറ്റ കമ്യൂണിക്കേഷൻസ് അടക്കം കമ്പനികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.