Posted On
date_range Updated On
date_range വൂഹാനിൽ വീണ്ടും അന്വേഷണം: ഡബ്ല്യു.എച്ച്.ഒയെ എതിർത്ത് ചൈന
ബെയ്ജിങ്: കോവിഡ്-19 ഉദ്ഭവത്തെ കുറിച്ച് നിലനിൽക്കുന്ന സംശയദൂരീകരണത്തിനായി വീണ്ടും വുഹാൻ സന്ദർശിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി എതിർത്ത് ചൈന.
വൈറസ് ചൈനയിലെ ലാബിൽനിന്ന് ചോർന്നതാണെന്ന സംശയത്തിന് അറുതിവരുത്താനാണ് സംഘം വീണ്ടും വുഹാൻ സന്ദർശിക്കണമെന്ന് അറിയിച്ചത്. എന്നാൽ, വസ്തുതക്ക് നിരക്കാത്തതാണെന്നും വൈറസ് വുഹാനിലെ ലാബിൽ നിന്നാണ് ചോർന്നതെന്നതിന് തെളിവുകളില്ലെന്നും ഇക്കാര്യം രാഷ്ട്രീയവത്കരിക്കരുതെന്നും ചൈന വ്യക്തമാക്കി. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് ലോകത്താദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത്.
യു.എസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആണ് കോവിഡ്-19 ചൈന സൃഷ്ടിച്ചതാണെന്ന ആരോപണവുമായി ആദ്യം രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.