വംശീയാധിക്ഷേപ വാക്കുകൾ പെയിന്‍റ് ചെയ്ത് വികൃതമാക്കി ആസ്ട്രേലിയയിലെ ക്ഷേത്രച്ചുമർ

കാൻബെറ: ആസ്ട്രേലിയയിലെ ഹിന്ദു ക്ഷേത്രത്തിന്‍റെ ചുമരിൽ ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ചുമരെഴുത്ത്. തൊലി കറുത്തവർ, നാടുവിട്ട് പോകൂ തുടങ്ങിയ അധിക്ഷേപകരമായ വാക്കുകളാണ് എഴുതി ക്ഷേത്രച്ചുമർ വികൃതമാക്കിയിരിക്കുന്നത്.

മെൽബണിലെ സ്വാമിനാരായണ ക്ഷേത്രത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ഹൃദയഭേദകമായ സംഭവമാണിതെന്നും മെൽബണിലെ ഇന്ത്യൻ സമൂഹം ഈ ക്ഷേത്രത്തിൽ ദൈനംദിന പ്രാർത്ഥനകൾ നടത്തുന്നതാണെന്നും ഹിന്ദു കൗൺസിൽ ഓഫ് ആസ്ട്രേലിയയുടെ പ്രസിഡന്‍റ് മക്രാന്ദ് ഭഗവത് പ്രതികരിച്ചു.

ബോറോണിയ പ്രാന്തപ്രദേശത്തുള്ള ഏഷ്യക്കാർ നടത്തുന്ന രണ്ട് റസ്റ്റോറന്റുകളുടെ ചുവരുകളിലും ഇതേ സന്ദേശം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് ദി ഓസ്‌ട്രേലിയ ടുഡേയുടെ റിപ്പോർട്ട് പറയുന്നു. ഇത്തരത്തിലെ നാലു സംഭവങ്ങളിൽ ആസ്ട്രേലിയൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Racist Graffiti In Hindu Temple In Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.