റാഷിദ് ഗനൂശി ജയിലിൽ നിരാഹാര സമരം ആരംഭിച്ചു

തൂനിസ്: തുനീഷ്യയിൽ പ്രതിപക്ഷത്തെ പ്രമുഖ നേതാവും മുൻ സ്പീക്കറുമായ റാഷിദ് ഗനൂശി ജയിലിൽ മൂന്നുദിവസത്തെ നിരാഹാര സമരം ആരംഭിച്ചു. പ്രതിപക്ഷ സഖ്യമായ നാഷനൽ സാൽവേഷൻ ഫ്രണ്ട് തലവനുമായ ജൗഹർ ബിൻ മുബാറക് ഉൾപ്പെടെ സഹതടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഗനൂശി നിരാഹാരം ആരംഭിച്ചത്.

എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്നും കെട്ടിച്ചമച്ച കേസുകളിൽ വിചാരണ കൂടാതെ തടവിലിടുന്ന അനീതി അവസാനിപ്പിക്കണമെന്നുമാണ് ഗനൂശിയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ജൗഹർ ബിൻ മുബാറക് നാലു ദിവസം മുമ്പ് നിരാഹാരസമരം ആരംഭിച്ചിരുന്നു. ഖൈസ് സെയ്ദ് ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തെ തുടർന്ന് ദേശസുരക്ഷക്കെതിരായ പ്രേരണാക്കുറ്റം ചുമത്തി 82കാരനായ ഗനൂശി ഏപ്രിൽ മുതൽ ജയിലിലാണ്.

തടവുകാരുടെ ആരോഗ്യത്തിനും സുരക്ഷക്കും ഉണ്ടാകുന്ന ഏതൊരു ദോഷത്തിനും ഭരണകൂടം ഉത്തരവാദിയാകുമെന്ന് ഗനൂശിയുടെ പാർട്ടിയായ അന്നഹ്ദ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Rached Ghannouchi started hunger strike in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.