എലിസബത്ത് രാജ്ഞിയുടെ സംസ്കാരം: നിശ്ശബ്ദതക്കായി 100 വിമാനങ്ങൾ നിർത്തിയിടും

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക സംസ്കാര ചടങ്ങുകളിലെ നിശ്ശബ്ദത ഭഞ്ജിക്കപ്പെടാതിരിക്കാൻ തിങ്കളാഴ്ച ബ്രിട്ടീഷ് എയർവേസ് 100 വിമാനങ്ങൾ നിർത്തിയിടും. ലണ്ടൻ ഹീത്രു വിമാനത്താളവത്തിൽനിന്നുള്ള സർവിസുകളാണ് സമയം മാറ്റുന്നത്. വിമാനത്താവളത്തിലെ 15 ശതമാനത്തോളം സർവിസുകളെ ബാധിക്കുമെന്നാണ് കണക്ക്. കാലത്ത് 11.40നും ഉച്ച 12.10നുമിടയിലെ 30 മിനിറ്റിൽ വിമാന സർവിസുകൾ പൂർണമായി നിർത്തും. മൗനമാചരിക്കുന്ന വേള തടസ്സപ്പെടാതിരിക്കാനാണിത്. വിലാപയാത്രാവേളയിലും വിമാനങ്ങൾക്ക് നിയന്ത്രണമുണ്ട്.

ഈ സമയങ്ങളിലെ സർവിസുകളിൽ ബുക്ക് ചെയ്ത യാത്രക്കാർക്ക് താൽപര്യമുണ്ടെങ്കിൽ മറ്റു വിമാനങ്ങൾ തിരഞ്ഞെടുക്കുകയോ പണം തിരികെ ആവശ്യപ്പെടുകയോ ചെയ്യാമെന്ന് ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കി.

Tags:    
News Summary - Queen Elizabeth's funeral: 100 flights to be grounded for silence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.