എലിസബത്ത്​ രാജ്ഞിയും ഭർത്താവും കോവിഡ്​ വാക്​സിൻ സ്വീകരിച്ചു

ലണ്ടൻ: ബ്രിട്ടീഷ്​ രാജ്ഞി എലിസബത്തും ഭർത്താവും കോവിഡ്​ വാക്​സിൻ സ്വീകരിച്ചു. 94 കാരിയായ രാജ്ഞിയും 99 കാരനായ ഫിലിപ്പുമാണ്​ ​വാക്​സിൻറെ ആദ്യഡോസ്​ സ്വീകരിച്ചത്​. അതേസമയം ബ്രിട്ടനിൽ 1.5 മില്ല്യൺ ജനങ്ങളും വാക്​സിന്‍റെ ആദ്യ ഡോസ്​ സ്വീകരിച്ചതായി ബക്കിങ്​ഹാം കൊട്ടാര അധികൃതർ അറിയിച്ചു.

ലോക്​ഡൗണിൽ രാജ്ഞിയും ഭർത്താവും താമസിച്ചിരുന്ന വിൻഡ്​സർ കാസിലിൽവെച്ചാണ്​ ഇരുവർക്കും കുത്തിവെപ്പ്​ എടുത്തത്​. വാക്​സിനേഷൻ സ്വീകരിച്ച വിവരം അറിയിക്കാൻ രാജ്ഞി തീരുമാനിക്കുകയായിരുന്നുവെന്ന്​ പാലസ്​ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ലോകത്തിൽ കൊറോണ വൈറസിനെതിരെ വലിയ വാക്​സിനേഷൻ പരിപാടി തുടങ്ങിയ ആദ്യ രാജ്യമായി ഡിസംബർ എട്ടിന്​ ബ്രിട്ടൻ മാറിയിരുന്നു. ഫെബ്രുവരി പകുതിയോടെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെ​ട്ട 15 മില്ല്യൺ പേർക്ക്​ വാക്​സിൻ എത്തിക്കാനാണ്​ ബ്രിട്ടന്‍റെ നീക്കം. ഇതിൽ 70 വയസിന്​ മുകളിലുള്ളവരും ആരോഗ്യ പ്രവർത്തകരും ആതുരാലയ ജീവനക്കാരും ഉൾപ്പെടും. 

Tags:    
News Summary - Queen Elizabeth II and husband get COVID-19 vaccine in UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.