ഇസ്രായേൽ നടത്തിയ വ്യോമാമ്രകണത്തിൽ ഫലസ്തീനികൾ താമസിക്കുന്ന റഫയിലെ തമ്പുകൾക്ക് തീപിടിച്ചപ്പോൾ

ഇസ്രായേൽ ആക്രമണങ്ങൾ മധ്യസ്ഥ ശ്രമങ്ങൾക്ക് വിലങ്ങുതടിയാകുമെന്ന് ഖത്തർ

ദോഹ: ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ വെടിനിർത്തലിനും ബന്ദി മോചനത്തിനുമുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് വിലങ്ങുതടിയാകുമെന്ന് ഖത്തർ പറഞ്ഞു. ആക്രമണത്തെ കൂട്ടക്കൊലയെന്ന് വിശേഷിപ്പിച്ച മുതിർന്ന ഹമാസ് നേതാവ് സാമി അബൂ സുഹ്‍രി, ഇസ്രായേലിന് ആയുധങ്ങൾ നൽകുന്ന അമേരിക്കയാണ് ഇതിന് ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തി.

ആക്രമണം അതീവ ദുഃഖകരമാണെന്ന് പ്രതികരിച്ച ഇസ്രായേൽ സൈനിക പ്രോസിക്യൂട്ടർ മേജർ ജനറൽ യിഫാത് ടോമർ, സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചു.

Tags:    
News Summary - Qatar says Israel attacks will hinder mediation efforts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.