അഞ്ചുവയസുകാരനെ പെരുമ്പാമ്പ് കടിച്ച് ചുറ്റിവരിഞ്ഞ് വലിച്ചിഴച്ച് കുളത്തിലിട്ടു; മുത്തച്ഛന്റെ ധൈര്യത്തിൽ കുഞ്ഞിന് പുനർജന്മം

പത്തടി നീളമുള്ള പെരുമ്പാമ്പ് കടിക്കുകയും ചുറ്റിവരിഞ്ഞ് കുളത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്ത അഞ്ചുവയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ആസ്ത്രേലിയയിലെ ന്യൂ സൗത് വേൽസിലെ ബൈറൺ ബേയിലാണ് സംഭവം. ബ്യൂ ബ്ലേക്ക് എന്ന കുട്ടിയും പിതാവും മത്തച്ഛനും ഒരുമിച്ച് കുളിക്കാനായി വന്നപ്പോഴാണ് സംഭവം.

കുട്ടി കളിച്ചുകൊണ്ട് കുളക്കരയിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് കുളത്തിനു സമീപം ഇരതേടി ഒളിച്ചിരുന്ന പെരുമ്പാമ്പ് കുട്ടിയുടെ മേൽ ചാടി വീണ് കടിക്കുകയും ചുറ്റി വരിഞ്ഞ് കുളത്തിലേക്ക് വലിച്ചിഴക്കുകയുമായിരുന്നു. പെരുമ്പാമ്പിനൊപ്പം കുട്ടിയും കുളത്തിലേക്ക് വീണു.

ബ്യൂ ബ്ലേക്കിന്റെ പിതാവ് ബെൻ പെരുമ്പാമ്പുമായി നിൽക്കുന്നു. പിന്നീട് അതിനെ കാട്ടിലേക്ക് തുറന്നു വിട്ടു

സംഭവം കണ്ട് പിതാവും മുത്തച്ഛനും ഒരു നിമിഷം തരിച്ചു നിന്നു. കുറ്റിക്കാറ്റിൽ നിന്ന് ഒരു കറുത്ത നിഴൽ കുഞ്ഞിന്റെ കാലിൽ പൂർണമായി ചുറ്റിവരിയുന്നതും കുളത്തിലേക്ക് വലിച്ചുകൊണ്ടുപോയതുമാണ് കണ്ടതെന്ന് കുട്ടിയുടെ പിതാവ് ബെൻ പറഞ്ഞു.

സംഭവം കണ്ടയുടൻ മുത്തച്ഛൻ കുളത്തി​ലേക്ക് എടുത്തുചാടി പെരുമ്പാമ്പിനെ കുളക്കരയിലേക്ക് തളളി നീക്കി. കരയിൽ നിന്ന് പിതാവ് കുഞ്ഞി​ന്റെ കാൽ പെരുമ്പാമ്പിന്റെ ചുറ്റിപ്പിടിത്തത്തിൽ നിന്ന് രക്ഷിച്ചെടുത്തു.

പാമ്പിന്റെ ചുറ്റിപ്പിടിത്തം അഴിക്കൽ അഗ്നിപരീക്ഷ തന്നെയായിരുന്നെന്ന് ബെൻ പറഞ്ഞു. ബ്യൂവിന് ചെറിയ പരിക്കുകളാണ് ഉള്ളത്. ചികിത്സ തേടിയിട്ടുണ്ട്. ഭയപ്പെടാനില്ലെന്നും ബെൻ വ്യക്തമാക്കി. ബ്യൂയെ രക്ഷിച്ച് അവന്റെ മുറിവിൽ നിന്ന് രക്തം രക്തമെല്ലാം തുടച്ചുമാറ്റിയ ശേഷം ഭയപ്പെടേണ്ടതില്ലെന്നും പെരുമ്പാമ്പിന് വിഷമില്ലാത്തതിനാൽ മരിക്കുകയില്ലെന്നും കുട്ടിയെ പറഞ്ഞ് സമാധാനിപ്പിക്കുകയും ധൈര്യം നൽകുകയും ചെയ്തുവെന്ന് പിതാവ് പറയുന്നു. 

Tags:    
News Summary - Python Was Dragging 5-Year-Old Boy Into Pool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.