രാജഭരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്​ നേപ്പാളിൽ റാലി

കാഠ്​മണ്ഡു: ഭരണഘടനാനുസൃത രാജഭരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്​ നേപ്പാൾ തലസ്ഥാനമായ കാഠ്​മണ്ഡുവിൽ വൻ റാലി. രാഷ്​ട്രീയ പ്രതിസന്ധി രൂക്ഷമായ രാജ്യത്ത്​, രാജഭരണം തിരിച്ചുകൊണ്ടുവരണമെന്ന്​ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

രാഷ്​​ട്രീയ പ്രജാതന്ത്ര പാർട്ടിയുടെ നേതൃത്വത്തിൽ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന റാലിയിൽ ആയിരങ്ങൾ അണിനിരന്നു. സർക്കാറിനും ഫെഡറൽ സംവിധാനത്തിനുമെതിരെ മു​ദ്രാവാക്യം മുഴക്കിയ പ്ര​തിഷേധക്കാർ പരമ്പരാഗത സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചാണ്​ റാലിയിൽ അണിനിരന്നത്​.

അധികാരത്തിലിരിക്കുന്ന കമ്യൂണിസ്​റ്റ്​ സർക്കാർ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയമാണെന്നും ഹിന്ദു രാഷ്​ട്രം സ്ഥാപിച്ച്​ രാജഭരണം പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 

Tags:    
News Summary - protest at nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.