Posted On
date_range Updated On
date_range യുക്രെയ്ൻ പുടിന്റെ വസതി ആക്രമിച്ചിട്ടില്ല -ട്രംപ്
ന്യൂയോർക്: കഴിഞ്ഞയാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വസതി യുക്രെയ്ൻ ലക്ഷ്യമിട്ടിട്ടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥർ കണ്ടെത്തിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വടക്കുപടിഞ്ഞാറൻ നോവ്ഗൊറോഡ് മേഖലയിലെ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോണുകളുടെ ഒരു നിര തന്നെ തൊടുത്തുവിട്ടെന്നും തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ അത് തകർത്തെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കി ആരോപണം നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.