പെഷാവർ: പാകിസ്താനിലെ പെഷാവർ ഹൈകോടതിയുടെ അഭിഭാഷകരുടെ മുറിയിൽ പാക് സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അഫ്രീദി (79) വെടിയേറ്റ് മരിച്ചു. അദ്നാൻ എന്ന ജൂനിയർ അഭിഭാഷകനാണ് വെടിയുതിർത്തത്. അഫ്രീദിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മുൻ ചീഫ് ജസ്റ്റിസ് ഇഫ്തിഖാർ മുഹമ്മദ് ചൗധരിയുടെ പുനർനിയമനത്തിന് വഴിതുറന്ന പാകിസ്താനിലെ അഭിഭാഷക മുന്നേറ്റത്തിലെ പ്രധാന നേതാവായിരുന്നു അഫ്രീദി.
വെടിയുതിർത്ത അദ്നാനെ പൊലീസ് അറസ്റ്റുചെയ്തു. വ്യക്തിവിദ്വേഷമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. അഭിഭാഷകൻ കോടതിക്കുള്ളിലേക്ക് എങ്ങനെ പിസ്റ്റളുമായെത്തി എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. അഫ്രീദിക്ക് ആറു വെടിയുണ്ടകളാണേറ്റത്.
കൊലയിൽ പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് അതീവ ദുഃഖം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.