ഹാരിയുടേയും മേഗന്‍റെയും കുഞ്ഞിന് 'രാജപദവി' നൽകില്ലെന്ന് വ്യക്തമാക്കി കൊട്ടാരം

വാഷിങ്ടൺ: മേഗന്‍റെയും ഹാരിയുടെയും കുഞ്ഞിന് രാജകുമാരൻ എന്ന പദവി ലഭിക്കാനിടയില്ലെന്ന് വ്യക്തമാക്കി രാജകുടുംബം. ഹാരിയുടെ സഹോദരനായ വില്യം രാജകുമാരൻ രാജാവാകുന്നതോടെയാകും ഇത് സംഭവിക്കുക. രാജപദവിയിലുള്ളവരുടെ എണ്ണം ചാൾസ് രാജകുമാരൻ കുറക്കാൻ ശ്രമിക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചന. രാജ്യകുടുംബത്തിലുള്ളവരുടെ സുരക്ഷക്കും മറ്റ് കാര്യങ്ങൾക്കുമായി വളരെയധികം തുക ചെലവഴിക്കേണ്ട പശ്ചാത്തലത്തിലാണ് ഇതെന്നാണ് വിശദീകരണം.

ഹാരിയുടേയും മേഗന്‍റെയും പുത്രനായ ആർക്കി രാജപരമ്പരയുടെ ഏഴാംതലമുറയിലാണ് പെടുന്നത്. എന്നാൽ പുത്രന്‍റെ സുരക്ഷക്കുവേണ്ടി ബക്കിങ് ഹാം പാലസ് പണമൊന്നും ചെലവഴിക്കുന്നില്ലെന്ന് ഹാരിയും മേഗനും നേരത്തേ വ്യക്തമാക്കിയിരുന്നു.

താൻ വംശീയ അധിക്ഷേപം നേരിടുന്നുവെന്ന് ആരോപിച്ച് ബക്കിങ് ഹാം പാലസിൽ നിന്നും സസക്സിലേക്ക് താമസം മാറിയതിതിനെ തുടർന്ന് രാജകുടുംബാംഗങ്ങൾ മേഗനോടും ഹാരിയോടും വിദ്വേഷത്തിലാണെന്നും പ്രചരണമുണ്ട്. എന്നാൽ നിലവിലുള്ള നിയമമനുസരിച്ച് സസക്സിൽ വളരുന്ന ലിലിബെറ്റിനും ആർക്കിക്കും സ്വാഭാവികമായും രാജകുടുംബത്തിന്‍റെ പിന്തുടർച്ചാവകാശവും അതിനാൽ രാജകുമാരൻ എന്ന പദവിയും ലഭിക്കും.

എന്നാൽ ലിലിബെറ്റിനും ആർക്കിക്കും പിന്തുടർച്ച ലഭിക്കാതിരിക്കാൻ വേണ്ടി രേഖകളിൽ നിയമപരമായി തിരുത്തൽ വരുത്താനാണ് ചാൾസ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന.   

News Summary - Prince Charles reportedly wants to deny grandson Archie 'prince' title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.