ഫണ്ട്​ തിരിമറി: വത്തിക്കാൻ കർദിനാൾ രാജിവെച്ചു

വത്തിക്കാൻ സിറ്റി: ഉന്നത പദവി വഹിക്കുന്ന വത്തിക്കാൻ കർദിനാൾ ജിയോവാനി ആഞ്ചെലോ ബെസ്യൂ രാജിവെച്ചു. ചർച്ചി​െൻറ ഫണ്ടുകൾ ഉപയോഗിച്ച്​ ലണ്ടനിൽ ആഡംബര കെട്ടിടം വാങ്ങിയതായി ആക്ഷേപമുണ്ടായിരുന്നു.

ഇതേത്തുടർന്നാണ്​ വത്തിക്കാനിൽ ഉന്നതസ്ഥാനമുള്ള കർദിനാൾ ബെസ്യൂ രാജിവെച്ചത്​. ചർച്ച്​ ഫണ്ട്​ നിക്ഷേപിച്ച്​ ലണ്ടനിൽ കെട്ടിടം വാങ്ങിയതിൽ സാമ്പത്തിക അന്വേഷണം ആരംഭിച്ചിരുന്നു. താൻ തെറ്റായി​െട്ടാന്നും ചെയ്​തിട്ടി​െല്ലന്നും അന്വേഷണ തീരുമാനം ഞെട്ടിച്ചതായും കർദിനാൾ ബെസ്യൂ പറഞ്ഞു. കർദിനാൾ പദവിയിലുള്ളവർ രാജിവെക്കുന്നത്​ അത്യപൂർവമാണ്​. രാജി സംബന്ധിച്ച്​ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.