കിയവ്: റഷ്യൻ നിയന്ത്രണത്തിലുള്ള യുക്രെയ്നിലെ സപോറഷ്യ ആണവ നിലയത്തിലേക്കുള്ള വൈദ്യുതി മൂന്നു ദിവസമായി മുടക്കിയ നിലയിൽ. ആറ് റിയാക്ടറുള്ള നിലയത്തിൽ ശീതീകരണ, സുരക്ഷ സംവിധാനങ്ങൾ അടിയന്തരാവശ്യങ്ങൾക്കുള്ള ജനറേറ്ററുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രധാന ലൈനിലെ വൈദ്യുതി റഷ്യ പുനഃസ്ഥാപിച്ചിട്ടില്ല.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നിലയത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെ ലൈനിൽ തകരാർ സംഭവിച്ചത്. യുക്രെയ്ൻ ഷെല്ലാക്രമണം നടത്തുന്നതിനാൽ അറ്റകുറ്റ പണികൾ നടത്താനാകുന്നില്ലെന്ന് റഷ്യ ആരോപിക്കുന്നു. സ്ഥിതി സാധാരണ നിലയിലാക്കാൻ നടത്തിയ നയതന്ത്ര നീക്കം വിജയിച്ചിട്ടില്ല.
പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതി ഇല്ലാതെ 72 മണിക്കൂർ നേരം ആണവ നിലയം പ്രവർത്തിക്കുമെങ്കിലും അതിനുശേഷം സുരക്ഷ സംബന്ധിച്ച് ആശങ്കകളുണ്ട്. എന്നാൽ, 20 ദിവസം വരെ പ്രവർത്തിപ്പിക്കാൻ ഇന്ധനം നിലയത്തിലുണ്ടെന്ന് റഷ്യ പയുന്നു.
2022 മാർച്ചിലാണ് നിലയം റഷ്യൻ നിയന്ത്രണത്തിലാകുന്നത്. 40 ലക്ഷം വീടുകൾക്ക് വൈദ്യുതി നൽകാൻ ശേഷിയുള്ള നിലയം ഇതിനു ശേഷം പ്രവർത്തനരഹിതമാണ്. വീണ്ടും പ്രവർത്തിപ്പിക്കുന്നെങ്കിൽ റഷ്യയുടെ ഗ്രിഡുമായി ബന്ധിപ്പിച്ചാകുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.