കോവിഡ്​ വാക്​സിൻ: പണക്കാർക്ക്​ മുൻഗണന പാടില്ല –പോപ്​

വത്തിക്കാൻ സിറ്റി: കോവിഡ്​ വാക്​സിൻ വിതരണം ചെയ്യു​േമ്പാൾ സമ്പന്നർക്ക്​ മുൻഗണന നൽകുന്നത്​ അനീതിയാണെന്ന്​ പോപ്​ ഫ്രാൻസിസ്​. മഹാമാരിയെ മറികടക്കുന്നത്​ മികച്ച നിലയാകണം.മഹാമാരി ലോകത്തെ പാവപ്പെട്ടവരെ കൂടുതൽ ദുരിതത്തിലാക്കുകയും അസമത്വം വെളിപ്പെടുത്തുകയുമാണ്​ ചെയ്​തത്​. വീട്ടിലിരുന്ന്​ ജോലിചെയ്യാൻ കഴിയാത്ത പാവങ്ങൾ മഹാമാരിയുടെ ദുരിതം വലിയ​തോതിൽ അനുഭവിച്ചു.

 ​േലാകത്തെ മുഴുവൻ മുട്ടുകുത്തിച്ച കുഞ്ഞൻ വൈറസിന്​ പരിഹാരം കണ്ടെത്തേണ്ടത്​ അനിവാര്യമാണ്​. അതേസമയം, സാമൂഹിക അനീതി, അസമത്വം, പാർശ്വവത്​കരിക്കപ്പെട്ടവരെയും ദുർബലരെയും സംരക്ഷിക്കാതിരിക്കൽ എന്നിവയെ ചികിത്സിക്കാനും ഇൗ അവസരം ഉപയോഗപ്പെടുത്തണം. പരിസ്ഥിതി സംരക്ഷണത്തി​െൻറ പ്രാധാന്യവും ത​െൻറ പ്രസംഗത്തിൽ പോപ്​​ ഉൗന്നിപ്പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.