ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബും സൗഹൃദം പങ്കുവെക്കുന്നു

സൗഹാർദം ആഹ്വാനം ചെയ്ത് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാമും

മനാമ: സമാധാനപൂർണ്ണമായ സഹവർത്തിത്വത്തിനും സൗഹാർദ്ദത്തിനും ആഹ്വാനം ചെയ്ത് ലോകത്തിലെ രണ്ട് പ്രബല മതങ്ങളുടെ നേതാക്കളുടെ കൂടിക്കാഴ്ച. ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാമും മുസ്‍ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് അധ്യക്ഷനുമായ ഡോ. അഹ്മദ് അൽ ത്വയ്യിബും തമ്മിൽ ബഹ്റൈനിൽ നടത്തിയ കൂടിക്കാഴ്ച ഹൃദ്യമായി.

തെറ്റായ പ്രതിച്ഛായയിൽനിന്നും തെറ്റിദ്ധരിക്കപ്പെടലുകളിൽനിന്നും മതങ്ങളെ മോചിപ്പിക്കാൻ ഇരുവരും ആഹ്വാനം ചെയ്തു. വെറുപ്പ് പ്രസരിപ്പിക്കുന്ന തെറ്റായ മതാത്മകത വെടിയാനും ഇരുനേതാക്കളും ആവശ്യപ്പെട്ടു.

ഇസ്‍ലാമിക, ക്രൈസ്തവ ലോകങ്ങൾ തമ്മിൽ പൊരുത്തപ്പെടലി​ന്റെ വേദികളൊരുക്കാൻ മാർപാപ്പയും ഗ്രാൻഡ് ഇമാമും നടത്തുന്ന കൂടിക്കാഴ്ചകളുടെ തുടർച്ചയാണ് ബഹ്റൈനിൽ നടന്നത്. ഇരുവരും തമ്മിലുള്ള അഞ്ചാമത് കൂടിക്കാഴ്ചയാണിത്. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ശോഭനമായ ഭാവിയിലേക്കുള്ള പ്രതീക്ഷ സമ്മാനിച്ചാണ് മാർപ്പാപ്പയുടെ ബഹ്റൈൻ പര്യടനം സമാപിച്ചത്.

Tags:    
News Summary - Pope and Al Azhar Grand Imam call for harmony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.