അഭിപ്രായ സർവേ; ബൈഡൻ ബഹുദൂരം മുന്നിൽ

വാഷിങ്​ടൺ: നവംബർ മൂന്നിലെ അമേരിക്കൻ പ്രസിഡൻറ്​ ​െതരഞ്ഞെടുപ്പിനു​ മുന്നോടിയായ സർവേകളിൽ ഡെമോക്രാറ്റിക്​ പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ ബഹുദൂരം മുന്നിൽ.

കഴിഞ്ഞ ദിവസം പുറത്തുവന്ന വാഷിങ്​ടൺ പോസ്​റ്റ്​/എ.ബി.സി ന്യൂസ്​ സർവേയിൽ 55 ശതമാനം പേരു​െട പിന്തുണ ബൈഡനാണ്​. പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ്​ ട്രംപിനെ​ 43 ശതമാനം പേരാണ്​ പിന്തുണച്ചത്​. സി.എൻ.എൻ/എസ്​.എസ്​.ആർ.എസ്​, ഫോക്​സ്​ ന്യൂസ്​ സർവേകളിലും ബൈഡന്​ ട്രംപിനേക്കാൾ 10​ ശതമാനം അധികം പിന്തുണയുണ്ട്​.

1936ൽ ശാസ്​ത്രീയ അഭിപ്രായ സർവേകൾ നിലവിൽവന്നതു​ മുതൽ ഏതൊരു സ്ഥാനാർഥിയേക്കാളും മികച്ച പ്രകടനമാണ്​ ബൈഡൻ കാഴ്​ചവെച്ചതെന്ന്​ 'സി.എൻ.എൻ' വ്യക്തമാക്കി. ശരാശരി 52-53 ശതമാനം പിന്തുണ നേടിയ ബൈഡൻ, ട്രംപിനേക്കാൾ 10-11 ശതമാനം വോട്ടുകൾക്കു​ മുന്നിലുമാണ്​.

1936 മുതലുള്ള പ്രസിഡൻറ്​ ​െതരഞ്ഞെടുപ്പുകളിൽ നിലവി​െല പ്രസിഡൻറിനെതിരെ മത്സരിച്ച​പ്പോൾ ആകെ അഞ്ചു​ പേർ മാത്രമാണ്​ അഭിപ്രായ വോ​െട്ടടുപ്പിൽ മുന്നിലെത്തിയത്​. 1992ൽ ജോർജ്​ ബുഷിനെതിരെ മത്സരിച്ച ബിൽ ക്ലിൻറൻ മാത്രമാണ്​ അഞ്ചു​ ശതമാനത്തിലധികം വോട്ട്​ ഭൂരിപക്ഷം നേടിയത്​.

നിലവിലെ സാഹചര്യത്തിൽ ട്രംപ്​ വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ അത്ഭു​തങ്ങൾ സംഭവിക്കണമെന്നാണ്​ തെരഞ്ഞെടുപ്പ്​ വിദഗ്​ധരുടെ അഭിപ്രായം. 2016ലെ തെരഞ്ഞെടുപ്പിൽ ഒക്​ടോബറിൽ എതിരാളി ഹിലരി ക്ലിൻറനേക്കാൾ ഏഴു​ ശതമാനം വോട്ടിനു​ പിന്നിലായിരുന്ന ട്രംപ്​ ശക്തമായ തിരിച്ചുവരവ്​ നടത്തിയിരുന്നു.

അതിനിടെ, ട്രംപ്​ കാമ്പയിൻ ത​െൻറ പരാമർശങ്ങൾ തെറ്റായ രീതിയിൽ പരസ്യത്തിൽ ഉപയോഗിച്ചതായി വൈറ്റ്​ ഹൗസ്​ കോവിഡ്​ ഉപദേശകൻ ഡോ. ആൻറണി ഫൗച്ചി വ്യക്തമാക്കി. ഏറ്റവും മികച്ച നിലയിൽ ​ട്രംപാണ്​ കോവിഡിനെ നേരിട്ടതെന്ന്​ ഡോ. ഫൗച്ചി പറഞ്ഞതായാണ്​ പരസ്യത്തിലുള്ളത്​.

Tags:    
News Summary - polls; Biden maintains lead nationally over Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.