ആപ്പ്ൾ വാച്ച് ജിം പരി​ശീലകന്റെ വാക്കുകൾ തെറ്റിദ്ധരിച്ചു; ജിമ്മിൽ പൊലീസ് റെയ്ഡ്

ജിമ്മിലെ പരിശീലകന്റെ വാക്കുകൾ തെറ്റായി കേട്ട് ആപ്പ്ൾ വാച്ച് നൽകിയ സന്ദേശം മൂലം പൊലീസ് ജിമ്മിൽ പരിശോധനക്കെത്തി. ആസ്ത്രേലിയയിലെ സിഡ്നിയിലാണ് സംഭവം. 15 സായുധ പൊലീസുകാരാണ് ജിമ്മിലേക്ക് ഓടിക്കയറി പരിശോധന നടത്തിയത്.

ബോക്സിങ് ട്രെയിനറും മുയ് തായ് ഫൈറ്ററുമായ ജാമി അലെയ്ൻ പരിശീലനം നൽകുമ്പോൾ ധരിച്ച സീരീസ് 7 ആപ്പ്ൾ വാച്ചാണ് പണിപറ്റിച്ചത്. വാച്ചിൽ സിരി ആക്ടിവേറ്റാക്കിയിരുന്നു. പരിശീലനത്തിനെത്തിയവരോട് പരിശീലന പരിപാടിയുടെ 1-1-2 കോമ്പിനേഷൻ പറയുകയും അവരുടെ പ്രവർത്തിയെ അഭിനന്ദിച്ച് ഗുഡ് ഷോട്ട് എന്ന് പറയുകയും ചെയ്തത് വാച്ച് പിടി​ച്ചെടുത്തു. തുടർന്ന് 112 എന്ന എമർജൻസി നമ്പറിൽ ഫോണിൽ നിന്ന് കോൾപോവുകയും അതുപ്രകാരം പൊലീസും ആംബുലൻസുമുൾപ്പെടെ അടിയന്തര സഹായം സ്ഥലത്തെത്തുകയുമായിരുന്നു.

പൊലീസ് സ്ഥലത്തെത്തി ജാമി അലെയ്നെ അന്വേഷിക്കുകയും അദ്ദേഹം അടിയന്തര സഹായം ആവശ്യപ്പെട്ട് കോൾ ചെയ്തിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ താൻ ആരെയും വിളിച്ചിട്ടില്ലെന്ന് ജാമി പറഞ്ഞെങ്കിലും ഫോൺ പരിശോധിച്ചപ്പോൾ കോൾ പോയതായി കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആപ്പ്ൾ വാച്ചാണ് പണിപറ്റിച്ചതെന്ന് വ്യക്തമായത്.

ആത്മഹത്യാ സാധ്യത മുന്നിൽ കണ്ടാണ് പൊലീസ് സ്ഥലത്തെത്തിയിരുന്നത്. ആംബുലൻസ് ഉൾപ്പെടെയുള്ള സന്നാഹങ്ങളോടെയായിരുന്നു വരവ്. എന്തായാലും പൊലീസിന്റെയും എമർജൻസി വിഭാഗത്തിന്റെയും ത്വരിത നടപടിയിൽ ജാമി സന്തുഷ്ടനാണ്.

Tags:    
News Summary - Police Raided Gym In Australia After Apple Watch Misheard Trainer's Words

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.