പാർക്കിങ്ങിനെ ചൊല്ലി തർക്കം: ​മുഖത്ത്​ വെടിയേറ്റ വനിതാ പൊലീസ് ഓഫിസര്‍ മരിച്ചു

ചാള്‍സ്റ്റണ്‍ (വെര്‍ജീനിയ): അനധികൃത പാർക്കിങ്​ ചോദ്യം ചെയ്​ത വനിതാ പൊലീസ്​ ഓഫിസർ യുവാവി​െൻറ വെടിയേറ്റുമരിച്ചു. വെസ്റ്റ് വെര്‍ജീനിയ പൊലീസ് ഓഫിസര്‍ കേസി ജോണ്‍സണ്‍ (28) ആണ്​ മുഖത്ത്​ വെടിയേറ്റതിനെ തുടർന്ന്​​ ചികിത്സക്കിടെ മരിച്ചത്​.

അനധികൃത പാര്‍ക്കിങ്ങിനെക്കുറിച്ച് ലഭിച്ച പരാതി അന്വേഷിക്കുന്നതിനിടയിലാണ് ജോഷ്വാ ഫിലിപ്പ് (38) എന്നയാൾ കേസിയുടെ മുഖത്തേക്ക് നിറയൊഴിച്ചത്. ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കേസിയുടെ വെടിയേറ്റ ഫിലിപ്പും ചികിത്സയിലാണ്.

ആയുധം കൈവശം വെച്ചതിന് ഈ വർഷമാദ്യം ഫിലിപ്പ് അറസ്റ്റിലായിരുന്നു. അടുത്തി​ടെയാണ്​ ജാമ്യത്തിലിലറങ്ങിയത്​. 2017ല്‍ സര്‍വിസില്‍ ചേര്‍ന്ന കേസി 2019ലാണ് പട്രോള്‍ ഓഫിസറായി ചുമതലയേറ്റത്. സിറ്റിയിലെ പൗരന്മാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയിരുന്ന ധീരയും സേവന സന്നദ്ധതയുമായ ഓഫിസറെയാണ് കേസിയുടെ മരണത്തിലൂടെ നഷ്ടമായതെന്ന് ചാള്‍സ്റ്റണ്‍ പൊലീസ് ചീഫ് ടൈക്കി ഹണ്ട് പറഞ്ഞു.

Tags:    
News Summary - police officer died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.