വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ച അമേരിക്കൻ പോഡ്കാസ്റ്ററുമായുള്ള സംഭാഷണം ജനശ്രദ്ധ പിടിച്ചുപറ്റുകയാണ്. ആരാണ് ആ പോഡ്കാസ്റ്റർ എന്നാണ് എല്ലാവരും തിരയുന്നത്. ലെക്സ് ഫ്രിഡ്മാൻ എന്നാണ് ആ പോഡ്കാസറ്ററുടെ പേര്. കംപ്യൂട്ടർ സാങ്കേതിക വിദഗ്ധനും ഗവേഷകനുമായ ലെക്സ് ഫ്രിഡ്മാൻ 2018 മുതലാണ് പോഡ്കാസ്റ്റ് അവതാരകനായെത്തുന്നത്.
ജനുവരി19 ലാണ് നരേന്ദ്ര മോദിയുമായി സംവദിക്കുന്ന വിവരം ഫ്രിഡ്മാൻ അറിയിക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരെ ഇതിനു മുമ്പും ഫ്രിഡ്മാൻ പോഡ്കാസ്റ്റിൽ അഭിമുഖം ചെയ്തിട്ടുണ്ട് . ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു, അർജന്റീന പ്രധാനമന്ത്രി ജാവിയർ മിലി, ഇലോൺ മസ്ക്, മാർക്ക് സുക്കർബർഗ്, ജെഫ് ബെസോസ്, സാം ആൾട്ട്മാൻ, അങ്ങനെ ആ വമ്പൻമാരുടെ പട്ടിക നീളുന്നു
സാമൂഹ്യ മാധ്യമത്തിൽ പങ്ക് വച്ച പോഡ് കാസ്റ്റിനെക്കുറിച്ചുള്ള അഭിമുഖത്തിൽ മൂന്ന് മണിക്കൂർ മോദിയുമായി സംവദിച്ചതായി ഫ്രിഡ്മാൻ കുറിച്ചു. ഫ്രിഡ്മാനുമായി ഒരു മികച്ച സംഭാഷണം നടത്തിയതായും തൻറെ കുട്ടിക്കാലം മുതൽ വർഷങ്ങൾ നീണ്ട ഹിമാലയ വാസത്തിൽനിന്ന് രാഷ്ട്രീയ ജീവിതത്തിലേക്ക് എത്തിയതു വരെയുള്ള അനുഭവങ്ങൾ പങ്കു വച്ചതായും പ്രധാനമന്ത്രിയും തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.