മോദിയും മമതയും അഡാർ പൂനാവാലയും ടൈം മാഗസിൻ പട്ടികയിൽ

ന്യൂയോർക്​: ടൈം മാഗസിൻ പുറത്തുവിട്ട 2021ൽ ലോകത്തെ സ്വാധീനിച്ച 100 വ്യക്​തികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യ സി.ഇ.ഒ അഡാർ പൂനാവാലയും ഇടംപിടിച്ചു.

യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ, വൈസ്​ പ്രസിഡൻറ്​ കമല ഹാരിസ്​, മുൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​, ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്​, ബ്രിട്ടനിലെ ഹാരി രാജകുമാരൻ, ഭാര്യ മേഗൻ, താലിബാൻ സഹസ്​ഥാപകൻ മുല്ല അബ്​ദുൽ ഗനി ബറാദർ എന്നിവരും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്​. കഴിഞ്ഞ വർഷവും മോദി ടൈം മാഗസിൻ പട്ടികയിൽ ഇടംനേടിയിരുന്നു.

Tags:    
News Summary - PM Modi, Mamata and Adar Poonawalla among Time Magazine's 100' most influential people of 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.