സ്റ്റോക്ഹോം: ശാസ്ത്രജ്ഞരായ പിയറി അഗോസ്റ്റിനി, ഫെറൻക് ക്രൗസ്, ആൻ എൽ ഹുല്ലിയർ എന്നിവർക്ക് 2023ലെ ഭൗതിക ശാസ്ത്ര നൊബേൽ. ഭൗതിക ശാസ്ത്ര നൊബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ് ആൻ എൽ ഹുല്ലിയർ. ഏകദേശം 10 ലക്ഷം ഡോളർ ആണ് പുരസ്കാരതുക.
പ്രകാശത്തിന്റെ സൂക്ഷ്മ സ്പന്ദനങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന പരീക്ഷണങ്ങൾക്കാണ് പുരസ്കാരം. ആറ്റങ്ങൾക്കും തൻമാത്രകൾക്കും ഉള്ളിലെ ഇലക്ട്രോണുകളെ അടുത്തറിയാൻ വഴിതുറക്കുന്ന പരീക്ഷണങ്ങളാണ് മൂവരും നടത്തിയതെന്ന് പുരസ്കാര പ്രഖ്യാപനത്തിൽ സ്വീഡിഷ് അക്കാദമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.