വാഷിങ്ടൺ: ഇന്ത്യയിൽ കണ്ടെത്തിയ കോവിഡിെൻറ രണ്ട് വകഭേദങ്ങൾക്കെതിരെയും ഫൈസർ, മോഡേണ വാക്സിനുകൾ ഫലപ്രദമെന്ന് പഠനം. യു.എസ് ശാത്രജ്ഞരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. എൻ.വൈ.യു ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിനിൽ നടന്ന ലാബ് അധിഷ്ഠിത പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പഠനത്തിൽ വാക്സിനുകളുടെ ആൻറിബോഡികളെ ഇന്ത്യൻ വകഭേദം ചെറുതായി ദുർബലമാക്കുമെന്ന് കണ്ടെത്തി. പക്ഷേ, അത് നാം മുമ്പ് പ്രതീക്ഷിച്ച അത്രയും വരില്ല. വാക്സിനുകളുടെ ഫലപ്രാപ്തിയെ ഇത് കാര്യമായി സ്വാധീനിക്കില്ലെന്നും പഠനത്തിൽ പറയുന്നു.
വാക്സിനുകളുടെ ചില ആൻറിബോഡികൾ ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെ ഫലപ്രദമല്ല. എന്നാൽ, മറ്റ് ചില ആൻറിബോഡികൾ വൈറസിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയതായും പഠനം നടത്തിയ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. കൂടുതൽ പഠനങ്ങൾ നടത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുവെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.