'ഓരോ അമേരിക്കക്കാര​ന്റെ അക്കൗണ്ടിലേക്കും 2000 ഡോളർ നൽകും'; താരിഫിനെ എതിർക്കുന്നവർ വിഡ്ഢികൾ -ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: യു.എസിന്റെ തീരുവ നയത്തെ വിമർശിക്കുന്നവർ വിഡ്ഢിക്കളാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീരുവയിലൂടെ യു.എസിന് വലിയ നേട്ടമുണ്ടായിട്ടുണ്ടെന്നും പറഞ്ഞു. താരിഫിലൂടെയുണ്ടായ നേട്ടത്തിന്റെ ഒരു വിഹിതം ജനങ്ങൾക്കും നൽകാൻ ആഗ്രഹിക്കുകയാണ്. ഇതിന്റെ ഭാഗമായി ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് 2000 ഡോളർ നൽകുമെന്ന് ട്രംപ് പറഞ്ഞു. ഉന്നത വരുമാനക്കാർക്കൊഴിച്ച് ബാക്കിയെല്ലാവർക്കും പണം നൽകുമെന്നാണ് അറിയിപ്പ്.

ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ അറിയിപ്പ്. എന്നാൽ, പണം എപ്പോൾ നൽകു​മെന്നോ എങ്ങനെ നൽകുമെന്നോ ട്രംപ് വ്യക്തമാക്കിയിട്ടില്ല. തീരുവയിൽ നിന്നുള്ള വരുമാനം കൊണ്ട് യു.എസിന്റെ കടം വലിയ രീതിയിൽ കുറക്കാൻ സാധിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

യു.എസിന് ആശ്വാസം; അടച്ചുപൂട്ടൽ തീർക്കാൻ കരാറിലെത്തിയെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: 40 ദിവസമായി തുടരുന്ന അടച്ചപൂട്ടൽ അവസാനിപ്പിക്കാൻ യു.എസിൽ ഡെമോക്രാറ്റിക്, റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ കരാറിലെത്തിയതായി റിപ്പോർട്ട്. ഷട്ട്ഡൗൺ അവസാനിപ്പിക്കുന്നതിന് പകരമായി ആരോഗ്യപദ്ധതിയിൽ ചില ഇളവുകൾ നൽകാമെന്ന് ഉറപ്പ് റിപബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഉണ്ടായെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച ഷട്ട്ഡൗൺ അവസാനിപ്പിക്കുന്നതിനുള്ള ബിൽ പാസാക്കുമെന്നാണ് റിപ്പോർട്ട്.

പുതിയ കരാറിന്റെ അടിസ്ഥാനത്തിൽ എട്ട് സെനറ്റംഗങ്ങൾ ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ വോട്ട് ചെയ്യുമെന്നാണ് സൂചന. ഇതിൽ മൂന്ന് മുൻ ഗവർണർമാരും ഉൾപ്പെടുന്നു. സെൻസ് ജെന്നെ ഷാഹീൻ, അൻഗുസ് കിങ്, മാഗി ഹാസൻ എന്നിവരാണ് ഷട്ട്ഡൗൺ തീർക്കാൻ വോട്ട് ചെയ്യുന്ന ഡെമോക്രാറ്റിക് ഗവർണർമാർ.

Tags:    
News Summary - ‘People against tariffs are fools’: Donald Trump announces $2,000 dividend for Americans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.