'വിശന്നാൽ ഞാൻ ഞാനല്ലാതാകും'-പാമ്പിനെ വിഴുങ്ങാൻ ശ്രമിക്കുന്ന രാജവെമ്പാലയുടെ ദൃശ്യങ്ങൾ

വിശപ്പാണ് പ്രശ്നം! ഒരു ജീവി സ്വന്തം ഇനത്തിൽ പെട്ട ജീവിയെ തന്നെ ഭക്ഷിക്കുന്നത് പലർക്കും അത്ഭുതമുള്ള കാര്യമാണ്. രാജവെമ്പാലകൾ പൊതുവെ മറ്റ് പാമ്പുകളെ തന്നെയാണ് ഭക്ഷിക്കുന്നത്.

അത്തരത്തിൽ പാമ്പിനെ വിഴുങ്ങാൻ വേണ്ടി ഒരു ഭീമൻ രാജവെമ്പാല നടത്തുന്ന പെടാപാടിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.

ഒരു മാളത്തിനകത്തേക്ക് തലയിട്ട് അതിനകത്തുള്ള പാമ്പിനെ രാജവെമ്പാല വിഴുങ്ങുന്നതാണ് ദൃശ്യങ്ങൾ. മാളത്തിൽ നിന്ന് പുറത്തേക്ക് വന്നതിന് ശേഷം പാമ്പിനെ മുഴുവനായി വിഴുങ്ങാൻ രാജവെമ്പാല നിലത്ത് കിടന്ന് ഉരുണ്ട് മറിഞ്ഞ് പാടുപെടുന്നതും ദൃശ്യങ്ങളിൽ കാണാം. നിമിഷങ്ങൾ നീണ്ടു നിന്ന പ്രയത്നത്തിനൊടുവിൽ പാമ്പിനെ മുഴുവനായി രാജവെമ്പാല അകത്താക്കുകയും ചെയ്തു.

ചില പാമ്പുകൾക്ക് മറ്റ് വലിയ ജീവികളെ ഭക്ഷിച്ച് ആഴ്ചകളോളും മാസങ്ങളോളും ഭക്ഷണമില്ലാതെ ജീവിക്കാൻ സാധിക്കും. ഈ ഇനത്തിൽ ഉൾപെട്ട രാജവെമ്പാല പൊതുവെ മറ്റ് പാമ്പുകളെ തന്നെയാണ് കഴിക്കാറുള്ളത്.



Tags:    
News Summary - Peak snake behaviour: King cobra eats up another snake alive - Watch viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.