Posted On
date_range Updated On
date_range ബംഗ്ലദേശിൽ ബോട്ട് മുങ്ങി 21 മരണം; നിരവധി പേരെ കാണാതായി
ധാക്ക: നിറെയ യാത്രക്കാരുമായി പോയ ബോട്ട് മണൽ കയറ്റിവന്ന ചരക്കു കപ്പലിലിടിച്ച് 21 പേർ മരിച്ചു. നിരവധി പേരെ കാണാതായി. കിഴക്കൻ ബംഗ്ലദേശിലെ ബിജോയ്നഗറിലെ തടാകത്തിലാണ് സംഭവം. 60 യാത്രക്കാരുമായി പോയ ബോട്ട് വെള്ളിയാഴ്ചയാണ് മറിഞ്ഞത്. 100 ഓളം പേർ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. ചരക്കുകപ്പലിെൻറ അറ്റം തട്ടിയ ഉടൻ മറിഞ്ഞ ബോട്ടിനടിയിൽപെട്ട 21 മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.