Posted On
date_range Updated On
date_range ഇസ്രായേൽ സൈന്യത്തിന്‍റെ വെടിയേറ്റ് ഫലസ്തീൻ ബാലൻ മരിച്ചു
ഇസ്രായേൽ സൈന്യത്തിന്‍റെ വെടിയേറ്റ് ഫലസ്തീൻ ബാലൻ മരിച്ചു. വടക്കൻ അധിനിവേശ വെസ്റ്റ് ബാങ്കിലെ സൈനിക ചെക്ക് പോയിന്‍റിലേക്ക് കാർ ഓടിച്ചുകയറ്റിയെന്നാരോപിച്ചാണ് പ്രായപൂർത്തിയാകാത്ത ഫലസ്തീൻ ബാലനെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നത്.
നാബ്ലസ് നഗരത്തിൽ നിന്നുള്ള 16 കാരനായ മുഹമ്മദ് നിദാൽ യൂനുസ് ആണ് കൊല്ലപ്പെട്ടത്. ദുൽകറം നഗരത്തിന് തെക്ക്, ബാര ചെക്ക്പോസ്റ്റിൽ വെച്ചാണ് സൈനികർ നിദാലിനുമേൽ വെടിയുതിർത്തത്. കഫാർ സബയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.