'ഇത്​ ഫലസ്​തീനിലെ ചോര'; ഇസ്രായേൽ ഫുട്​ബാൾ ടീമിനെതിരെ 'ചോരയൊഴുക്കി' പ്രതിഷേധം

ഗ്ലാസ്​ഗൊ: സ്‌കോട്‌ലൻറ്​ നാഷണല്‍ ലീഗ് ഫുട്‌ബാള്‍ മത്സരവേദിയിൽ ഇസ്രയേലിനെതിരെ പ്രതിഷേധം. സ്​കോട്​ലൻറുമായി മത്സരിക്കുന്നതിനാണ്​ ഇസ്രായേൽ ഫുട്​ബാൾ ടീം എത്തിയത്​. ടീം സഞ്ചരിക്കുന്ന വഴികളിലും സ്​റ്റേഡിയത്തിലുമാണ്​ ചുവന്ന മഷി ഒ​ഴിച്ച്​ പ്രതിഷേധിച്ചത്​. 'ഇത്​ ഫലസ്​തീനിലെ ചോര', 'ഫ്രീ ഗാസ' എന്നിങ്ങനെ മുദ്രാവാക്യങ്ങളും ചുവരുകളിൽ എഴുതിവച്ചിരുന്നു.

പിന്നീട്​ ഹാംപ്‌ഡൻ സ്റ്റേഡിയത്തിലെ ജീവനക്കാരെത്തിയാണ്​ മഷിയും മുദ്രാവാക്യങ്ങളും കഴുകി നീക്കിയത്​. നേരത്തെ മത്സരം ബഹിഷ്‌കരിക്കണമെന്ന്​ ഫലസ്​തീൻ ആഹ്വാനം ചെയ്​തിരുന്നു. ഇതിനെ പിന്തുണച്ച് സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കളി കാണാൻ പോകരുതെന്ന്​ ഫലസ്​തീൻ ഫുട്ബോൾ കളിക്കാർ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.

'ഫലസ്​തീൻ അത്ലറ്റുകൾ അടിച്ചമർത്തലിനും ഭീകരതയ്ക്കും വിധേയരാകുന്നു, അവരിൽ പലരും അറസ്റ്റു ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ അടിസ്​ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു, കളിക്കാരുടെ സ്വതന്ത്ര ചലനം ഫലസ്​തീനിലും അന്താരാഷ്​ട്രതലത്തിലും പരിമിതപ്പെടുത്തിയിരിക്കുന്നു'-ഫലസ്​തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ്​ പറയുന്നു. പ്രതിഷേധത്തി​െൻറ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.