ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിൽ നടന്ന മാർച്ച്
ലണ്ടൻ: ഗസ്സയിലെ ഇസ്രായേൽ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലണ്ടനിൽ ആയിരങ്ങൾ പങ്കെടുത്ത ഫലസ്തീൻ ഐക്യദാർഢ്യ റാലി.
ഫലസ്തീൻ പതാകയുമേന്തി നടന്ന റാലിയിൽ ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴങ്ങി. ആസ്ട്രേലിയയിലെ സിഡ്നിയിലും വെടിനിർത്തൽ ആവശ്യപ്പെട്ട് റാലി നടന്നു. ന്യൂയോർക്കിൽ സെനറ്റർ ക്രിസ്റ്റെൻ ഗില്ലിബ്രാൻഡിന്റെ മാൻഹട്ടൻ ഓഫിസിലേക്കും മുസ്ലിം, ജൂത സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു.
ഫലസ്തീൻ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് ഇറ്റലിയിലെ മിലാനിൽ നടന്ന റാലി
വഴി തടസ്സപ്പെടുത്തിയതിന് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെക്സികോ സിറ്റിയിലെ ഇസ്രായേലി എംബസിക്ക് മുന്നിൽ നടന്ന റാലിയിലും ആയിരങ്ങൾ അണിനിരന്നു.
ഇറ്റലിയിലെ മിലാനിൽ സെൻട്രൽ റയിൽവേ സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.