'മക്ക കരാർ നടപ്പിലാക്കും'; സൗദിക്കെതിരായ ഹൂതി ആക്രമണത്തിൽ കടുത്ത മുന്നറിയിപ്പുമായി പാകിസ്താൻ

ഇസ്‍ലാമാബാദ്: യമനിലെ ഹൂതി വിമതരുടെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ തുടർന്നാൽ സൗദി അറേബ്യയുമായുള്ള സംയുക്ത പ്രതിരോധ കരാർ നടപ്പിലാക്കാൻ പാകിസ്താൻ തയ്യാറാകുമെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സൗദി അറേബ്യയ്ക്ക് നേരെ പ്രകോപനമില്ലാത്ത ആക്രമണങ്ങളോ യമനിലെ സംഘർഷങ്ങളുടെ വ്യാപനമോ ഉണ്ടായാൽ 'മക്ക സംയുക്ത പ്രതിരോധ കരാർ' സജീവമാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മാസം സൗദി അറേബ്യ, തുർക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങൾ ചേർന്നാണ് ഈ പ്രതിരോധ കരാർ ഒപ്പുവെച്ചത്. നാറ്റോ (എൻ.എ.ടി.ഒ) മാതൃകയിലുള്ള ഈ കരാർ പ്രകാരം സഖ്യത്തിലെ ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം മുഴുവൻ രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും. നിലവിൽ മൂന്ന് രാജ്യങ്ങളുടെയും സംയുക്ത സൈന്യത്തിൽ ഏകദേശം 1.4 ദശലക്ഷം സജീവ ഭടന്മാരും ആയിരക്കണക്കിന് യുദ്ധോപകരണങ്ങളുമാണുള്ളത്.

തെക്കൻ സൗദി അറേബ്യ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ 73-ഓളം പേർക്ക് പരിക്കേറ്റ പശ്ചാത്തലത്തിലാണ് പാകിസ്തന്റെ ഈ ഔദ്യോഗിക പ്രതികരണം. യെമനിൽ സൗദി പിന്തുണയുള്ള സർക്കാരും ഇറാൻ പിന്തുണയുള്ള ഹൂതികളും തമ്മിലുള്ള ഏറ്റുമുട്ടൽ കനത്തതും, ചെങ്കടലിലെ ബാബ് അൽ-മന്ദബ് കടലിടുക്കിൽ സൗദി കപ്പലുകൾക്ക് നേരെ ഹൂതികൾ ഉപരോധം പ്രഖ്യാപിച്ചതും മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ കൂടുതൽ വഷളാക്കിയിട്ടുണ്ട്.

Tags:    
News Summary - Pakistan's stern warning over Houthi attack against Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.