ജനീവ: സ്വന്തം ജനങ്ങളുടെ മേൽ ബോംബിടുന്നതിനും ഭീകരർക്ക് ഒത്താശ ചെയ്യുന്നതിനും പകരം പാകിസ്താൻ സാമ്പത്തിക രംഗം മെച്ചപ്പെടുത്താൻ ശ്രമിക്കട്ടെയെന്ന് ഇന്ത്യ.
യു.എൻ മനുഷ്യവകാശ കൗൺസിലിൽ സംസാരിക്കവെ ഇന്ത്യയുടെ സ്ഥിരം ദൗത്യ കൗൺസിലർ ക്ഷിതിജ് ത്യാഗിയാണ് പാകിസ്താനെതിരെ ആഞ്ഞടിച്ചത്. യു.എൻ വേദിയിൽ ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയും പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്ന പാക് നടപടിയെയും ഇന്ത്യൻ പ്രതിനിധി രൂക്ഷമായി വിമർശിച്ചു.
ഈ സമയംകൊണ്ട് സ്വന്തം മനുഷ്യാവകാശ റെക്കോഡ് മെച്ചപ്പെടുത്താനാണ് പാകിസ്താൻ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ (യു.എൻ.എച്ച്.ആർ.സി) 60ാമത് റെഗുലർ സെഷനിൽ സംസാരിക്കുകയായിരുന്നു ത്യാഗി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.