14കാരിയെ വിവാഹം ചെയ്​തു; പാക്​ എം.പിക്കെതിരെ ​അന്വേഷണം

ഇസ്​ലാമാബാദ്​: ബലൂചിസ്​താൻ എം.പിയും ജംഇയ്യത്​ ഉലമായെ ഇസ്​ലാം നേതാവുമായ മൗലാന സലാഹുദ്ദീൻ അയ്യൂബിയുടെ ബാല്യവിവാഹത്തെ കുറിച്ച്​ പാകിസ്​താൻ പൊലീസ്​ അന്വേഷണം തുടങ്ങി. ബലൂചിസ്​താനി​ൽ സ്​ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻ.ജി.ഒ നൽകിയ പരാതിയിലാണ്​ അന്വേഷണം. ഹൈസ്​കൂൾവിദ്യാർഥിയായ 14കാരിയെ ആണ്​ 50കളിലെത്തിയ എം.പി വിവാഹം ചെയ്​തതെന്ന്​ ഡോൺ പത്രം റിപ്പോർട്ട്​ ചെയ്​തു. സ്​കൂൾ സർട്ടിഫിക്കറ്റിൽ 2006 ഒക്​ടോബർ 28 ആണ്​ പെൺകുട്ടിയുടെ ജനന തീയതി.

പരാതിയുടെ അടിസ്​ഥാനത്തിൽ പൊലീസ്​ പെൺകുട്ടിയുടെ വീട്ടിൽ അന്വേഷിച്ചെങ്കിലും വിവാഹം നടന്ന കാര്യം പിതാവ്​ നിഷേധിച്ചു. പാകിസ്​താനിൽ 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ വിവാഹം ചെയ്യുന്നത്​ നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്​.

Tags:    
News Summary - Pakistan MP Marries 14-Year-Old Girl From Balochistan, Probe Ordered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.