ഇസ്ലാമാബാദ്: കൂടുതൽ വായ്പ ലഭിക്കണമെങ്കിൽ പാകിസ്താൻ 11 പുതിയ ഉപാധികൾ അംഗീകരിക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യയുമായുള്ള സംഘർഷം സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള രാജ്യത്തിന്റെ നീക്കത്തെ അപകടപ്പെടുത്തുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നൽകി. ഐ.എം.എഫ് ശനിയാഴ്ച പുറത്തുവിട്ട സ്റ്റാഫ് ലെവൽ റിപ്പോർട്ടിനെ ഉദ്ധരിച്ച് എക്സ്പ്രസ് ട്രൈബ്യൂൺ പത്രമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
17.6 ലക്ഷം കോടി രൂപയുടെ പുതിയ ബജറ്റിന് പാർലമെന്റ് അംഗീകാരം നൽകുക, കടം വീട്ടാൻ വൈദ്യുതി ബില്ലുകളിൽ സർചാർജ് വർധിപ്പിക്കുക, മൂന്നു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഉപയോഗിച്ച കാർ ഇറക്കുമതി നിയന്ത്രണം നീക്കുക എന്നിവയാണ് ഐ.എം.എഫ് ചുമത്തിയ ഉപാധികൾ.
ഇതോടെ വായ്പ നൽകാൻ ഐ.എം.എഫ് നിശ്ചയിച്ച മൊത്തം ഉപാധികളുടെ എണ്ണം 50 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.