മുംബൈ ഭീകരാക്രമണ സൂത്രധാരന് 15 വർഷം തടവുശിക്ഷ വിധിച്ച് പാക് കോടതി

ഇസ്‍ലാമാബാദ്: 166 പേർ കൊല്ലപ്പെട്ട 2008ലെ മുംബൈ ഭീകരാ​ക്രമണത്തിന്റെ സൂത്രധാരന് 15 വർഷത്തെ ശിക്ഷ വിധിച്ച് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി. ലശ്കർ ഭീകരനായ സാജിദ് മജീദ് മിറിനാണ് 15 വർഷത്തെ തടവും നാലുലക്ഷം രൂപ പിഴയും വിധിച്ചത്.

ഇന്ത്യയിൽ ആക്രമണം നടത്താൻ ഭീകരർക്ക് സാമ്പത്തിക സഹായം നൽകിയ കേസിലാണ് ഞായറാഴ്ച ഭീകരവിരുദ്ധ കോടതി വിധി പ്രസ്താവിച്ചത്. കഴിഞ്ഞ ഏപ്രിലിൽ പാക് ഭീകര വിരുദ്ധ സേനയുടെ പിടിയിലായതു മുതൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Tags:    
News Summary - Pakistan court sentences Mumbai terror attack mastermind to 15 years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.