ഇന്ത്യക്ക്​ ഓക്​സിജൻ നൽകണം; ഇംറാൻ ഖാനോട്​ അഭ്യർഥിച്ച്​ പാക്​ ജനത, ഹാഷ്​ ടാഗ്​ ട്വിറ്ററിലും ട്രെൻഡിങ്​

ലാഹോർ: കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യക്ക്​ ഓക്​സിജൻ നൽകണമെന്ന്​ പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാനോട്​ അഭ്യർഥിച്ച്​ പാക്​ ജനത. പാകിസ്​താനിൽ നിന്നുള്ള പലരും ഇന്ത്യക്ക്​ ഓക്​സിജൻ നൽകണമെന്ന ആവശ്യം ട്വിറ്ററിലൂടെയാണ്​ ഉന്നയിച്ചത്​. ​'IndiaNeedsOxygen' എന്ന ഹാഷ്​ടാഗ്​ ട്വിറ്ററിലും ട്രെൻഡിങ്ങായി.

രാഷ്​ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഇന്ത്യയും പാകിസ്​താനും തമ്മിൽ ഉണ്ടാകും. എന്നാൽ, മനുഷ്യത്വം മുൻനിർത്തി ഇന്ത്യക്ക്​ സഹായം നൽകണമെന്നാണ്​ പാക്​ പൗരൻമാർ ആവശ്യപ്പെടുന്നത്​.

കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഓക്​സിജൻ ക്ഷാമമാണ്​. ഓക്​സിജൻ ഇല്ലാത്തതിനാൽ നിരവധി പേരാണ്​ രാജ്യത്ത്​ മരിച്ച്​ വീഴുന്നത്​. ഡൽഹിയിലെ പല ആശുപത്രികളിലും കടുത്ത ഓക്​സിജൻ ക്ഷാമമാണ്​ അനുഭവപ്പെടുന്നത്​.
Tags:    
News Summary - Pakistan citizens urge PM Imran Khan on Twitter to help India with oxygen amid crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.