ലാഹോർ: പഞ്ചസാര മിൽ അഴിമതി കേസിൽ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫിനെയും മകൻ ഹംസ ഷഹബാസിനെയും കോടതി കുറ്റവിമുക്തരാക്കി. എട്ട് വർഷം മുമ്പത്തെ കേസിലെ പരാതിക്കാരൻ പിൻമാറിയതോടെയാണ് അഴിമതി വിരുദ്ധ കോടതി ജഡ്ജി സർദാർ മുഹമ്മദ് ഇഖ്ബാലിന്റെ വിധി.
ഇരുവർക്കുമെതിരെ പരാതി നൽകിയിട്ടില്ലെന്നും കേസിനെ കുറിച്ച് അറിയില്ലെന്നും പരാതിക്കാരനായ സുൽഫിക്കർ അലി കോടതിയിൽ പറഞ്ഞു. അധികാരം ദുർവിനിയോഗം ചെയ്തതിലൂടെ പൊതുഖജനാവിന് 200 ദശലക്ഷത്തിന്റെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ ഷഹബാസിനും ഹംസക്കുമെതിരെ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് 2018ൽ കേസെടുത്തത്.
പഞ്ചാബിലെ റംസാൻ പഞ്ചസാര മില്ലുകളുടെ ഉടമകളാണ് ഹംസയും ഇളയ സഹോദരൻ സുലൈമാനും. അന്ന് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ഷഹബാസ് ഇവരുടെ മില്ലുകളുടെ ഉപയോഗത്തിനായി ചിനിയോട്ട് ജില്ലയിൽ അഴുക്കുചാല്‍ നിർമിക്കാൻ നിർദേശം നൽകിയെന്നാണ് കേസ്. 2018ൽ ഷഹബാസും 2019 ഹംസയും അറസ്റ്റിലായി. പിന്നീട് ലാഹോർ ഹൈകോടതി അവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. 2022ൽ ഇമ്രാൻ ഖാന്റെ സർക്കാർ മാറിയതിന് പിന്നാലെ കേസ് മുന്നോട്ടുകൊണ്ടുപോകുന്നത് പ്രോസിക്യൂഷൻ അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.