ബലാത്സംഗം ചെയ്​തവർ ബ്ലാക്ക്​ മെയ്​ൽ ചെയ്​തു; പാകിസ്​താനിൽ പെൺകുട്ടി ജീവനൊടുക്കി

കറാച്ചി: ബലാത്സംഗം ചെയ്​തവർ ജാമ്യത്തിലിറങ്ങിയ ശേഷം ബ്ലാക്ക്​മെയിൽ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്​തതിനെ തുടർന്ന്​ 17 വയസ്സുള്ള ഹിന്ദു പെൺകുട്ടി കിണറ്റിൽ ചാടി ജീവനൊടുക്കി. സിന്ധ്​ പ്രവിശ്യയിലെ താർപർകാർ ജില്ലയിലാണ്​ സംഭവം.

2019 ജൂലൈ മധ്യത്തിൽ മൂന്നുപേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യം ചിത്രീകരിക്കുകയും ചെയ്​തു. കോവിഡ്​ മഹാമാരി മൂലം വിചാരണ നീണ്ടതിനെ തുടർന്ന്​ പ്രതികൾ ജാമ്യത്തിലിറങ്ങി. സ്വാധീനമുള്ള പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതാണ്​ ജീവനൊടുക്കാ​ൻ കാരണമെന്നും പിതാവും ബന്ധുക്കളും മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ഒക്​ടോബർ 15ന്​ വിചാരണ ആരംഭിക്കാനിരിക്കുകയായിരുന്നുവെന്ന്​ പെൺകുട്ടിയുടെ അഭിഭാഷകൻ മോഹൻ മത്രാനി പറഞ്ഞു. അതേസമയം, പൊലീസ്​ പുതിയ കേസൊന്നും രജിസ്​റ്റർ ചെയ്​തിട്ടില്ല. ഭീഷണിപ്പെടുത്തിയതായി പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയാൽ കേസെടുക്കുമെന്നും ചെൽഹാർ സ്​റ്റേഷൻ ഹൗസ്​ ഒാഫിസർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.