മോസ്കോ: റഷ്യയിലെ ഷെർഷിൻസ്ക് നഗരത്തിൽ കൗതുകമായി നീല നിറത്തിലുള്ള തെരുവ് നായ്ക്കൾ. നിഷ്നി നോവ്ഗോരോഡ് പ്രദേശത്താണ് നീല നിറത്തിലുള്ള തെരുവ് നായ്ക്കളുടെ വിളയാട്ടം. കോപ്പർ സൾഫേറ്റ് അടങ്ങിയ രാസമാലിന്യമാണ് നായ്ക്കളുടെ നീല നിറത്തിന് കാരണമെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
റഷ്യൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ വികെയിൽ നായ്ക്കളുടെ ചിത്രങ്ങളുടെ വൻതോതിൽ പ്രചരിച്ചു. ചിലർ അത്ഭുതം രേഖപ്പെടുത്തിയപ്പോൾ മറ്റുചിലർ ആശങ്കയും പങ്കുവെച്ചു.
ഷെർഷിൻസ്കിൽ നേരത്തേ വലിയൊരു രാസ ഉൽപ്പാദന ഫാക്ടറി പ്രവർത്തിച്ചിരുന്നു. ആറുവർഷം മുമ്പ് പ്ലാന്റ് അടച്ചുപൂട്ടി. ഫാക്ടറിയിൽ ഉണ്ടായിരുന്ന കോപ്പർ മാലിന്യമാകാം നായ്ക്കളുടെ നീലനിറത്തിന് കാരണമെന്ന് പ്ലാന്റിന്റെ മാനേജർ ആൻഡ്രി മിസ്ലിവെറ്റ്സ് പറഞ്ഞു.
നായ്ക്കൾ അതുവഴി അലഞ്ഞുനടക്കുന്നത് പതിവാണ്. അപ്പോൾ അവർ കോപ്പർ സൾഫേറ്റ് അടങ്ങിയ മാലിന്യത്തിൽ തെരച്ചിൽ നടത്തിയിരിക്കാം. കുറച്ചുവർഷങ്ങൾക്ക് മുമ്പും സമാനമായി നായ്ക്കളെ മറ്റു നിറങ്ങളിൽ കണ്ടതായി കേട്ടിരുന്നു. നായ്ക്കളെ അവിടെ നിയന്ത്രിക്കാൻ ആരുമില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
ഷെർഷിൻസ്ക് നഗര അധികൃതർ നായ്ക്കളെ പിടികൂടി മെഡിക്കൽ പരിശോധനക്ക് വിധേയമാക്കാൻ ഒരുങ്ങുകയാണ്. 2017ൽ മുംബൈയിൽ സമാന സംഭവം അരങ്ങേറിയിരുന്നു. നവി മുംബൈ തലോജ വ്യവസായ മേഖലയിൽ നായ്ക്കളെ നീല നിറത്തിൽ കണ്ടെത്തിയിരുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.