ചരിത്രത്തിലാദ്യമായി ഓക്​സ്ഫോഡ് യുനിയന്റെ പ്രസിഡന്റായി ഫലസ്തീൻ വംശജ

ലണ്ടൻ: 202 വർഷത്തിന്റെ ചരിത്രത്തിനിടെ ഇതാദ്യാമായി ഓക്സ്ഫോഡ് യുനിയന്റെ പ്രസിഡന്റായി ഫലസ്തീൻ വംശജ. ആദ്യമായാണ് ഒരു അറബ് വനിത പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്. ഫിലോസഫി, ഇക്കണോമിക്സ്, പൊളിറ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥിയായ അർവ ഹാനിൻ എൽറായിസാണ് ലോകത്തെ ഏറ്റവും പ്രശസ്തമായ യൂനിയനുകളിലൊന്നിന്റെ തലപ്പത്തേക്ക് എത്തുന്നത്.

ഫലസ്തീൻ-അൾജീരിയൻ വംശജയായ അർവ എതിർ സ്ഥാനാർഥിയേക്കാൾ 150ലേറെ വോട്ടുകൾ നേടിയാണ് അവരുടെ വിജയം. 757 വോട്ടുകളാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ അർവ നേടിയത്. എതിർ സ്ഥാനാർഥിയായ ലിസ ബാർകോവയുമായി കടുത്ത പോരാട്ടം അവർക്ക് നടത്തേണ്ടി വന്നിരുന്നു.

മകൾ ഓക്സ്ഫോഡ് യൂനിയന്റെ പ്രസിഡന്റായതിൽ സന്തോഷമുണ്ടെന്ന് അവരുടെ പിതാവ് മുഹമ്മദ് എർലായിസ് പ്രതികരിച്ചു. മകൾ യുണിയന്റെ ​പ്രസിഡന്റാകുന്ന അറബ് വനിതയായി ചരിത്രം കുറിച്ചിരിക്കുകയാണെന്നും പിതാവ് ലിങ്ക്ഡിൻ പോസ്റ്റിൽ വ്യക്തമാക്കി.

നിങ്ങളെല്ലാവരും എന്നിലും എന്റെ ടീമിലും അർപ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ട്. വ്യത്യസ്തകൾ മറന്ന് ഒരേ ആശയത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ നന്ദിയു​ണ്ടെന്നും അവർ പറഞ്ഞു.2026ൽ യൂനിവേഴ്സിറ്റി അംഗങ്ങളെ നയിക്കാൻ കഴിയുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും അവർ പ്രതികരിച്ചു. ഗൗരവമായ ചർച്ചകൾ നടക്കുന്ന വേദിയെന്ന നിലയിൽ കൂടി പ്രശസ്തമാണ് ഓക്സ്ഫോഡ് യൂനിയൻ.

Tags:    
News Summary - Oxford Union elects first Palestinian as its president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.