Posted On
date_range Updated On
date_range യുക്രെയ്നിൽ ഒരുലക്ഷത്തിലേറെ റഷ്യൻ സൈന്യം കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് മുതിർന്ന യു.എസ് ജനറൽ
മോസ്കോ: യുക്രെയ്ൻ അധിനിവേശത്തിനിടെ ഒരുലക്ഷത്തിലേറെ റഷ്യൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി മുതിർന്ന യു.എസ് ജനറൽ മാർക് മില്ലി. ന്യൂയോർക്കിലെ ഇക്കണോമിക്സ് ക്ലബിൽ വെച്ചാണ് മില്ലി ഇക്കാര്യം പറഞ്ഞത്. യുക്രെയ്നിന്റെ ഭാഗത്തും ഇത്രയേറെ സൈനികക്ക് ആളപായം സംഭവിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഈ കണക്കുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം എട്ടു മാസം പിന്നിട്ടിരിക്കയാണ്. ഇരുരാജ്യങ്ങൾക്കും സൈനിക വിജയം അപ്രാപ്യമാണെന്നിരിക്കെ,
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും മില്ലി പറഞ്ഞു. ഖേഴ്സണിൽ സൈന്യത്തെ പിൻവലിക്കാൻ റഷ്യ ഉത്തരവിട്ട സാഹചര്യത്തിലാണ് മില്ലിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.