രണ്ടു വർഷം നീണ്ട 'ഓപ്പറേഷന്‍ സ്റ്റോളന്‍ ഇന്നസെന്‍സ്': പിടിയിലായത് സെക്സ് റാക്കറ്റിലെ 178 പേര്‍

ഫ്ലോറിഡ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് ഓൺലൈൻ പെൺവാണിഭം നടത്താൻ ശ്രമിച്ച സെക്സ് റാക്കറ്റ് പൊളിച്ച് ഫ്ലോറിഡയിലെ ടെല്ലഹാസി പൊലീസ്.

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവരും സെക്സ് റാക്കറ്റ് കണ്ണികളുമടക്കം 178 പേരാണ് അഴിക്കുള്ളിലായത്. 'ഓപ്പറേഷൻ സ്റ്റോളൻ ഇന്നസെൻസ്' എന്ന പേരിൽ രണ്ട് വർഷമായി അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. രണ്ടുവർഷം നീണ്ട അന്വേഷണത്തി​െൻറ വിശദാംശങ്ങൾ കഴിഞ്ഞദിവസമാണ് ടെല്ലഹാസി പൊലീസ് മേധാവി ലോറൻസ് റെവെൽ വെളിപ്പെടുത്തിയത്.

പിടിയിലായവരിൽ കായികാധ്യാപകനും ഫ്ലോറിഡ സ്റ്റേറ്റ് യൂനിവേഴ്സിറ്റി അത്ലറ്റിക്സിൻ്റെ ഫണ്ട് റൈസിങ് ഓർഗനൈസേഷനായ സെമിനോൾ ബൂസ് റ്റേഴ്സിൻ്റെ മുൻ ചെയർമാനും ഉൾപ്പെട്ടിട്ടുണ്ട്.

13കാരിയുടെ ചിത്രങ്ങൾ ഒരു പെൺവാണിഭ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ടെല്ലഹാസി പൊലീസ് സ്പെഷൽ വിക്ടിംസ് യൂനിറ്റ് വിശദമായ അന്വേഷണം ആരംഭിച്ചത്. തുടർന്ന് പെൺകുട്ടിയെ സെക്സ് റാക്കറ്റിൽനിന്ന് മോചിപ്പിക്കുകയും പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവർ, സെക്സ് റാക്കറ്റിലെ ഇടനിലക്കാർ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ നിർമിച്ചവർ തുടങ്ങിയവരാണ് കുടുങ്ങിയത്. മിക്ക ഇടപാടുകളുടെയും ഇടനിലക്കാരായ സ്ത്രീകളും പൊലീസി​െൻറ വലയിലായിട്ടുണ്ട്.

എസ്.എം.എസ്, ഫേസ്ബുക്ക്, മറ്റ് ആപ്പുകൾ എന്നിവ മുഖേനെയാണ് സെക്സ് റാക്കറ്റ് നടത്തിപ്പുകാർ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ അപ്പാർട്ട്മെൻറുകളിലും ഹോട്ടലുകളിലും വെച്ചാണ് പെൺകുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയരാക്കിയിരുന്നത്.

പോലീസ് മോചിപ്പിച്ച പെൺകുട്ടി 13 വയസ് തികയുന്നതിന് മുമ്പേ റാക്കറ്റി​െൻറ കെണിയിൽപ്പെട്ടതാണ്. ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായതായും ലോറൻസ് റെവെൽ പറഞ്ഞു. അതിഭീകര അനുഭവങ്ങളിലൂടെ കടന്നുപോയ പെൺകുട്ടി ശാരീരിക-മാനസികാരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Operation Stolen Innocence: 170 people charged in Tallahassee child sex trafficking network

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.