എണ്ണ ഉൽപാദനം കുറക്കാൻ ഒപെക്

ലണ്ടൻ: രാജ്യാന്തര ക്രൂഡോയിൽ വിപണിയിലെ വിലയിടിവ് മറികടക്കുന്നതിന് എണ്ണ ഉൽപാദനം വെട്ടിക്കുറക്കാൻ ഒപെക് തീരുമാനം. പ്രതിദിനം 20 ലക്ഷം ബാരലാണ് കുറക്കുക. മഹാമാരിക്കുശേഷം ആദ്യമായാണ് ഇത്രയും വലിയ അളവ് കുറക്കുന്നത്.എണ്ണ ഉൽപാദനം കുറക്കരുതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാതെയാണ് ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനം പ്രഖ്യാപിച്ചത്. നവംബർ മുതലാകും ഉൽപാദനം കുറക്കുക.

ഈ വർഷാദ്യത്തിൽ കുത്തനെ കുതിച്ച എണ്ണവില അടുത്തിടെ കാര്യമായി ഇടിഞ്ഞിരുന്നു. ചൈന, യു.എസ്, യൂറോപ് തുടങ്ങിയ മേഖലകളിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആവശ്യം ഇടിഞ്ഞതോടെയാണ് വില താഴോട്ടുപോയത്. യുക്രെയ്ൻ ഉപരോധത്തെ തുടർന്ന് റഷ്യക്കെതിരെ മിക്ക നാറ്റോ രാജ്യങ്ങളും എണ്ണ ഉപരോധം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ചൈന, ഇന്ത്യ എന്നിവിടങ്ങളിലേക്ക് കയറ്റുമതി കൂട്ടി ഇത് റഷ്യ പരിഹരിച്ചു. റഷ്യൻ എണ്ണക്ക് വില നിയന്ത്രണം ഏർപ്പെടുത്താൻ ജി7 രാജ്യങ്ങളുടെ തീരുമാനത്തിന് യു.എസ് നീക്കം നടത്തുന്നുണ്ടെങ്കിലും വിജയം കണ്ടിട്ടില്ല.

Tags:    
News Summary - OPEC to cut oil production

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.