യു.എസിൽ വെടിവെപ്പ്​; ഒരാൾ കൊല്ലപ്പെട്ടു

വാഷിങ്​ടൺ: കാലിഫോർണിയയിലെ സാൻഡ റോസയിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രാദേശിക സമയം തിങ്കളാഴ്​ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ മൂന്ന്​ പേർക്ക്​ പരിക്കേറ്റു​.

അനധികൃതമായി കരിമരുന്ന്​ പ്രയോഗം നടത്തിയ സ്​ഥലത്ത്​ വെച്ചാണ്​ സാൻഡ മരിയ പൊലീസ്​ ഉദ്യോഗസ്​ഥർ വെടി​യേറ്റ നിലയിൽ നാലുപേരെ കണ്ടെത്തിയത്​. 35കാരനായ യുവാവ്​ സംഭവ സ്​ഥലത്തുവെച്ച്​ തന്നെ​ മരിച്ചു​. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. 29കാരിക്കും 17കാരിക്കും വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്​. വെടിയേറ്റ 16കാര​െൻറ നില ഗുരുതരമല്ലെന്ന്​ പൊലീസ്​ പറഞ്ഞു.

ഒരു കാർ സംഭവ സ്​ഥല​ത്തേക്ക്​ വരികയും കാറിലുണ്ടായിരുന്നവർ അവിടെ കൂടിയിരുന്നവർക്ക്​ നേരെ വെടിയുതിർക്കുകയുമായിരുന്നുവെന്ന്​ സാൻഫ്രാൻസിസ്​കോ ക്രോണിക്ക്​ൾ റിപ്പോർട്ട്​ ചെയ്​തു.

ആളുകൾക്കിടയിൽ ഉണ്ടായിരു​ന്ന ഒരാൾ തിരികെ വെടി​െവച്ചതോടെ അക്രമികളുടെ കാർ അവിടെ പാർക്ക്​ ചെയ്​ത മറ്റൊരു കാറിൽ ഇടിച്ചു. ഇതോടെ അവർ ഓടി രക്ഷപ്പെട്ടു. അന്വേഷണ ഉദ്യോഗസ്​ഥർ അക്രമികൾക്കായി പ്രദേശത്ത്​ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.  

Tags:    
News Summary - One man killed 3 injured shooting in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.