Posted On
date_range Updated On
date_range കാബൂളിൽ ഷെല്ലാക്രമണം: ഒരു മരണം
കാബൂൾ: അഫ്ഗാൻ തലസ്ഥാന നഗരിയിൽ പുലർച്ചയുണ്ടായ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരിക്കേറ്റു. കാബൂളിലെ ഹാമിദ് കർസായി അന്താരാഷ്ട്ര വിമാനത്താവള വളപ്പിലാണ് ഷെൽ പതിച്ചത്്.
നഗരത്തിെൻറ വടക്കു ഭാഗത്തുനിന്ന് വാഹനത്തിൽ നിന്നാണ് ഷെൽ തൊടുത്തുവിട്ടത്.
ഷെല്ലാക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ഐ.എസിെൻറ അഫ്ഗാൻ വിഭാഗം ഐ.എസ് ഖൊറസാൻ പ്രവിശ്യ സമാനമായ ആക്രമണങ്ങൾ ഇതിനുമുമ്പ് നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.