Posted On
date_range Updated On
date_range അരിസോണയിൽ മെഗാ ഓണാഘോഷം
അരിസോണ/അമേരിക്ക: അരിസോണ മലയാളി അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച നടക്കും. 2809 W Maryland Ave, Phoenix, AZ 85017-ൽ സ്ഥിതി ചെയ്യുന്ന IACRF ഹാളില്‍ ഉച്ചകഴിഞ്ഞ് 3:30 ന് ആരംഭിക്കും. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് മുഖ്യാതിഥി ആയിരിക്കും.
അരിസോണ സംസ്ഥാനത്തെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളിലൊന്നാണ് അരിസോണ മലയാളി അസോസിയേഷൻ. തിരുവാതിര, മോഹിനിയാട്ടം, പുലികളി, ചെണ്ടമേളം, മഹാബലി ഘോഷയാത്ര,ഓണപ്പാട്ടുകൾ,സിനിമാറ്റിക് നൃത്തങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. വിഭവസമൃദ്ധമായ ഓണസദ്യയോടെ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.