പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ തയാറാണെന്ന് അറിയിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി രാജപക്‌സെ

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ സർക്കാരിനെതിരെ സമരം ചെയ്യുന്ന പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ തയാറാണെന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ അറിയിച്ചു. അഞ്ച് ദിവസമായി കൊളംബോയിലെ ഗാലി ഫേസിൽ സമരം ചെയ്യുന്ന പ്രതിഷേധക്കാരുമായി ശ്രീലങ്കൻ പുതുവർഷ തലേന്ന് ചർച്ച നടത്തുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 14 നാണ് ശ്രീലങ്കയിൽ പുതുവത്സരം ആഘോഷിക്കാറുള്ളത്.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോൾ അഭിമുഖീകരിക്കുന്നത്. രാജ്യം നേരിടുന്ന നിലവിലെ സാമ്പത്തിക വെല്ലുവിളി നേരിടാൻ സമരം ചെയ്യുന്നവരുടെ അഭിപ്രായങ്ങൾ കൂടി സ്വീകരിക്കാനാണ് സാധ്യത. പ്രതിഷേധക്കാർ ചർച്ചക്ക് തയാറാണെങ്കിൽ അവരുടെ പ്രതിനിധി സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാരിനെ അറിയിക്കാനും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

നേരത്തെ ശ്രീലങ്കയിലെ ജനങ്ങളോട് ക്ഷമയോടെയിരിക്കണമെന്നും രാജ്യത്തെ മോശം അവസ്ഥ പരിഹരിക്കാൻ സർക്കാരിനെ പ്രാപ്തമാക്കുന്നതിന് തെരുവിലിറങ്ങിയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു

Tags:    
News Summary - On eve of Sri Lankan New Year, PM Rajapaksa offers to hold talks with protesters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.