ഇസ്ലാമാബാദ്: രാഷ്ട്രീയത്തിൽ ഇടപെടാനില്ലെന്നും നിഷ്പക്ഷത തുടരുമെന്നും നയം വ്യക്തമാക്കി പാക് സൈന്യം. സൈനിക മേധാവി ഖമർ ജാവേദ് ബജ്വയുടെ കാലാവധി നീട്ടാൻ ഉദ്ദേശ്യമില്ലെന്നും നിലവിൽ കാലാവധി നീട്ടി നൽകിയത് സ്വീകരിക്കില്ലെന്നും ഇന്റർ സർവിസ് പബ്ലിക് റിലേഷൻസ് (മീഡിയ വിങ്) മേധാവി മേജർ ജനറൽ ബാബർ ഇഫ്തിഖാർ വ്യക്തമാക്കി.
2022 നവംബർ 29ന് ബജ്വ വിരമിക്കും. പ്രതിപക്ഷ നേതാവായ ശഹ്ബാസ് ശരീഫ് പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ് മൂന്നുദിവസത്തിനു ശേഷമാണ് സൈന്യത്തിന്റെ പ്രഖ്യാപനം. സുഖമില്ലാത്തതു കൊണ്ടാണ് ജന. ബജ്വ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം പട്ടാള നിയമമല്ല. ഐ.എസ്.ഐ മേധാവിയും സൈനിക മേധാവിയും രാജിവെക്കുന്നതിനു തൊട്ടുമുമ്പ് ഇംറാനെ വസതിയിൽ സന്ദർശിച്ചുവെന്ന മാധ്യമറിപ്പോർട്ടുകളും ഇഫ്തിഖാർ തള്ളി. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഇംറാൻ സൈനിക മേധാവിയെ സമീപിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.