നർഗീസ് മുഹമ്മദി: 13 ത​വ​ണ ത​ട​വി​ൽ, അ​ഞ്ചു ത​വ​ണ ശി​ക്ഷി​ക്ക​പ്പെട്ടു​; ഒടുവിൽ ജയിലിൽ തേടിയെത്തിയത് സമാധാന നൊബേൽ

ഓ​സ്​​ലോ: അ​ര നൂ​റ്റാ​ണ്ടു​കാ​ല​ത്തെ ജീ​വി​ത​ത്തി​നി​ടെ നി​ര​വ​ധി അ​റ​സ്റ്റു​ക​ൾ, 13 ത​വ​ണ ജ​യി​ലി​ൽ, അ​ഞ്ചു ത​വ​ണ ശി​ക്ഷി​ക്ക​പ്പെ​ട്ടു... ഇൗ വർഷത്തെ സ​മാ​ധാ​ന നൊ​ബേ​ൽ ലഭിച്ച, സ്ത്രീ ​അ​വ​കാ​ശ​ങ്ങ​ൾ​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും​വേ​ണ്ടി പൊ​രു​തു​ന്ന ഇ​റാ​നി​യ​ൻ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക ന​ർ​ഗീ​സ് മു​ഹ​മ്മ​ദി​യാണ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി ഇപ്പോഴും ജയിലിൽ കഴിയുന്നത്.

ന​ർ​ഗീ​സിന് മൊ​ത്തം 31 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ ല​ഭി​ച്ചിതായി നൊ​ബേ​ൽ ക​മ്മി​റ്റി ചെ​യ​ർ ബെ​റി​റ്റ് റെ​യ്‌​സ് ആ​ൻ​ഡേ​ഴ്സ​ൺ പ​റ​ഞ്ഞു. 51 വ​യ​സ്സു​ള്ള ന​ർ​ഗീ​സ് വ​ധ​ശി​ക്ഷ​ക്കെ​തി​രാ​യ കാ​മ്പ​യി​നി​ലൂ​ടെ​യും ​ശ്ര​ദ്ധേ​യ​യാ​ണ്.

2019ൽ ​ഇ​ന്ധ​ന വി​ല വ​ർ​ധ​ന​ക്കെ​തി​​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളു​​ടെ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​നാ​ണ് 2021ൽ ​ഏ​റ്റ​വും അ​വ​സാ​നം ത​ട​ങ്ക​ലി​ലാ​യ​ത്. വ​ധ​ശി​ക്ഷ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന രൂ​പ​വ​ത്ക​രി​ച്ചു​വെ​ന്ന കു​റ്റ​ത്തി​ന് 2016 മേ​യി​ൽ 16 വ​ർ​ഷ​ത്തെ ത​ട​വു ശി​ക്ഷ​യാ​ണ് വി​ധി​ച്ച​ത്.

2003ൽ ​മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക ഷി​റി​ൻ ഇ​ബാ​ദി പു​ര​സ്‌​കാ​രം നേ​ടി​യ​ശേ​ഷം സ​മാ​ധാ​ന നൊ​ബേ​ൽ നേ​ടു​ന്ന 19ാമ​ത്തെ വ​നി​ത​യും ര​ണ്ടാ​മ​ത്തെ ഇ​റാ​നി​യ​ൻ വ​നി​ത​യു​മാ​ണ് ന​ർ​ഗീ​സ്. 11 ദ​ശ​ല​ക്ഷം സ്വീ​ഡി​ഷ് ക്രോ​ണ​ർ (ഏ​ക​ദേ​ശം 8.32 കോടി രൂ​പ) ആ​ണ് നൊ​ബേ​ൽ കാ​ഷ് അ​വാ​ർ​ഡ്.

1972 ഏ​പ്രി​ലി​ൽ ഇ​റാ​നി​ലെ സ​ഞ്ചാ​നി​ൽ ജ​നി​ച്ച ന​ർ​ഗീ​സ് ഇ​മാം ​ഖു​മൈ​നി അ​ന്താ​രാ​ഷ്ട്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഫി​സി​ക്സി​ൽ ബി​രു​ദം നേ​ടി. 1999ൽ ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ താ​ഗി റ​ഹ്മാ​നി​യെ വി​വാ​ഹം ചെ​യ്തു. 14 വ​ർ​ഷം ജ​യി​ലി​ൽ​ക​ഴി​ഞ്ഞ റ​ഹ്മാ​നി 2012ൽ ​ഫ്രാ​ൻ​സി​ലേ​ക്ക് കു​ടി​യേ​റി. എന്നാൽ, നർഗീസ് ഇറാനിൽ തുടർന്നു. രണ്ട് കുട്ടികളുണ്ട്.

ഇറാൻ ഭരണകൂടത്തിന്റെ കണ്ണിലെ കരട്

പഠന കാലത്തുതന്നെ ഇറാൻ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയിട്ടുണ്ട് നർഗീസ് മുഹമ്മദി. പരിഷ്‍കരണ വാദ പ്രസിദ്ധീകരണങ്ങളിൽ മാധ്യമപ്രവർത്തകയായി നർഗീസ് നടത്തിയ ഇടപെടലുകൾ അധികൃതരെ പ്രകോപിപ്പിച്ചിട്ടുണ്ട്.

നേരത്തെ ഇറാനിലെ നിരോധിത ‘ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്റർ’ വൈസ് പ്രസിഡന്റായിരുന്നു. ഇതിന്റെ സ്ഥാപക ഷിറിൻ ഇബാദിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. 2018ൽ നർഗീസിന് അമേരിക്കൻ ഫിസിക്കൽ സൊസൈറ്റിയുടെ ആന്ദ്രേ സഖറോവ് പുരസ്കാരം ലഭിച്ചു. പെൻ അമേരിക്ക അവാർഡും ലഭിച്ചിട്ടുണ്ട്. പർവതാരോഹണത്തിൽ തൽപരയായിരുന്നുവെങ്കിലും രാഷ്ട്രീയത്തിൽ ശ്രദ്ധയൂന്നാനായിരുന്നു നർഗീസിന്റെ തീരുമാനം.

പാശ്ചാത്യൻ മാധ്യമങ്ങൾ നർഗീസിന്റെ നേട്ടത്തിന് വലിയ പ്രാധാന്യം നൽകി. ഇറാനിലെ പ്രക്ഷോഭത്തിന് കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കാൻ നർഗീസിന്റെ നേട്ടം വഴിയൊരുക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. സമാധാന നൊബേലിനോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Nobel Peace Prize awarded to jailed Iranian activist Narges Mohammadi for 'fight against oppression of women'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.