കാബൂൾ: അഫ്ഗാനിസ്താനിൽ ഇന്ത്യ മിസൈൽ പതിച്ചുവെന്ന പാകിസ്താൻ ആരോപണം നിഷേധിച്ച് താലിബാൻ. അഫ്ഗാൻ പ്രതിരോധമന്ത്രാലയം വക്താവാണ് ഇക്കാര്യം അറിയിച്ചത്. ഹുറിയത് റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അഫ്ഗാനിസ്താൻ സുരക്ഷിതമാണ്. അത്തരത്തിലൊരു സംഭവവും നടന്നിട്ടില്ലെന്നും അഫ്ഗാനിസ്താൻ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. പാകിസ്താൻ ആരോപണം തെറ്റാണെന്ന് വ്യക്തമാക്കി ഇന്ത്യയും രംഗത്തെത്തിയിരുന്നു. ഇന്ത്യ അഫ്ഗാനിസ്താനെ ആക്രമിച്ചുവെന്ന തികച്ചും പരിഹാസ്യമായ ഒരു വാദം വീണ്ടും ഉയർന്ന് വരികയാണ്.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ പലതവണ അഫ്ഗാനിസ്താനിലെ സിവിലിയൻ ജനതയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ രാജ്യം എതാണെന്ന് അഫ്ഗാൻ ജനതയെ ഓർമിപ്പിക്കേണ്ട കാര്യമില്ലെന്നാണ് താൻ കരുതുന്നതെന്നായിരുന്നു ഇതുസംബന്ധിച്ച വാർത്തകളോടുള്ള വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ പ്രതികരണം.
പാകിസ്താൻ സൈനിക വക്താവ് ലഫ്റ്റനന്റ് ജനറൽ അഹമദ് ശെരീഫ് ചൗധരിയാണ് ഇന്ത്യൻ മിസൈലുകളിലൊന്ന് അഫ്ഗാനിസ്താനിൽ പതിച്ചുവെന്ന ആരോപണം ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.