അടുത്ത ആറുമാസം കോവിഡ് മഹാമാരി കൂടുതൽ നാശംവിതക്കും- ബിൽ ഗേറ്റ്സ്

ന്യൂയോർക്ക്: അടുത്ത നാല് മാസം മുതൽ ആറുമാസം വരെയുള്ള കാലയളവിൽ കോവിഡ് മഹാമാരി കൂടുതൽ നാശം വിതക്കുമെന്ന് മൈക്രോസോഫ്റ്റ്​ സഹ സ്​ഥാപകൻ ബിൽ ഗേറ്റ്സ്. കോവിഡ് വാക്സിൻ പരീക്ഷണങ്ങളിൽ പങ്കാളി കൂടിയാണ് ബിൽഗേറ്റ്സ് നേതൃത്വം നൽകുന്ന മൈക്രോസോഫ്റ്റ്​ ഫൗണ്ടേഷൻ.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യുവേഷൻ പ്രവചിക്കുന്നത് അമേരിക്കയിൽ രണ്ട് ലക്ഷം മരണങ്ങൾ കൂടി കോവിഡ് മൂലം ഉണ്ടാകുമെന്നാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയാണെങ്കിൽ നമുക്ക് ഇതിനെ മറികടക്കാനാകും. മാസ്കുകൾ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ മരണനിരക്ക് കുറക്കാൻ കഴിയും. ബിൽ ഗേറ്റ്സ് ആൻഡ് മെലിൻഡ ഫൗണ്ടേഷൻ ചെയർമാൻ പറഞ്ഞു.

ഇത്തരത്തിലൊരു മഹാമാരിയെക്കുറിച്ച് 2015ൽ തന്നെ താൻ പ്രവചിച്ചിരുന്നതായും ബിൽ ഗേറ്റ്സ് വെളിപ്പെടുത്തി. അന്ന് മരണനിരക്ക് ഇതിനേക്കാൾ കൂടുതലാകുമെന്നാണ്​ കരുതിയിരുന്നത്. അത്രത്തോളം സ്ഥിതി മോശമല്ല.

അതിനേക്കാൾ കൂടുതലായി തന്നെ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അമേരിക്കയിലായാലും മൊത്തം ലോകത്തിന്‍റെ കാര്യത്തിലായാലും മഹാമാരിയെ തുടർന്ന് ഉണ്ടാകാവുന്ന സാമ്പത്തിക പ്രത്യാഘാതം ഇതിനേക്കാൾ കടുത്തതാകുമെന്നാണ് അഞ്ച് വർഷം മുൻപ് പ്രതീക്ഷിച്ചിരുന്നത്. വാക്സിൻ ഗവേഷണത്തിന് വേണ്ടി വലിയ തുക ഫൗണ്ടേഷൻ ചെലവഴിച്ചതായും ബിൽ ഗേറ്റ്സ് വെളിപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.